ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നടന്നു. യോങ്കേഴ്സിലെ Grinton I Will Public Library-ല്‍ നിറഞ്ഞ സദസിനു മുന്നില്‍ നടന്ന ചടങ്ങില്‍ ജഡ്ജ് ജൂലി എ. മാത്യു മുഖ്യാതിഥിയായിരുന്നു. അസംബ്ലിമാന്‍ നഡര്‍ സെയ്ഗ്, വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ലെജിസ്ലേറ്റീവ് ജോസ് അല്‍വറാഡോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫാ. ഗീവര്‍ഗീസ് കോശി ക്രിസ്മസ് സന്ദേശവും, ജോസ് അല്‍വറാഡോ പുതുവത്സര സന്ദേശവും നല്കി. സെക്രട്ടറി ബാബു ജോര്‍ജ് അതിഥികളെ സദസിനു പരിചയപ്പെടുത്തി. ശബരി - ജിഷ ടീമിന്റെ ശ്രുതിമധുരമായ ഗനങ്ങള്‍ സദസിനെ പിടിച്ചുകുലുക്കി. നാട്യമുദ്ര, സത്വിക, ഡിഡിഎഫ്, എം.ജി.എം സ്റ്റഡി സെന്റര്‍ എന്നീ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച പരിപാടികള്‍ സദസിന്റെ പ്രശംസ പിടിച്ചുപറ്റി. ജിജി ഫിലിപ്പാണ് എം.സിയായി പ്രവര്‍ത്തിച്ചത്.
പ്രസിഡന്റ് മോന്‍സി വര്‍ഗീസ് സ്വാഗതവും, ട്രഷറര്‍ കുര്യന് പള്ളിയാങ്കല്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ജോസ് ഏബ്രഹാം, ജോയ് ഇട്ടന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്, ഷീല ജോസഫ്, ലീല മാരേട്ട്, ലൈസി അലക്സ്, സണ്ണി കല്ലൂപ്പാറ, റോയ് ചെങ്ങന്നൂര്‍, പി.ടി. തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ കാരള്‍ സംഘമാണ് ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചത്.