Image

ക്രാന്തി അയര്‍ലന്‍ഡ് ഡബ്ലിന്‍ നോര്‍ത്ത് യൂണിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

Published on 27 January, 2020
ക്രാന്തി അയര്‍ലന്‍ഡ് ഡബ്ലിന്‍ നോര്‍ത്ത് യൂണിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
ഡബ്ലിന്‍: ക്രാന്തി അയര്‍ലന്‍ഡ് ഡബ്ലിന്‍ നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂരിനു കൈ താങ്ങായി ഫുട്‌ബോള്‍ മേള നടത്തുന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ നിലമ്പൂര്‍ മേഖലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയുടെ ധനശേഖരണാര്‍ഥം നടത്തുന്ന ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിലെ വിവിധ ടീമുകള്‍ പങ്കെടുക്കും.

രണ്ട് വിഭാഗങ്ങളായി ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് മാര്‍ച്ച് 14 - നു(ശനി) ഡബ്ലിന്‍ എയര്‍പോര്‍ട്ടിനു സമീപം ഉള്ള സോക്കര്‍ ഡോമിലാണ് (D09 V8X ) നടക്കുക. ഓള്‍ അയര്‍ലന്‍ഡ് അടിസ്ഥാനത്തില്‍ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ വിഭാഗത്തിലും 30 വയസിനു മുകളില്‍ ഉള്ളവരുടെ വിഭാഗത്തിലും ഉള്ള ടീമുകളുടെ പ്രത്യേകം മത്സരങ്ങളാണ് നടക്കുക.

രാവിലെ 10.30 - ന് ഉദ്ഘാടനവും തുടര്‍ന്നു വാശിയേറിയ മത്സരങ്ങള്‍ 3 ഇന്‍ഡോര്‍ പിച്ചുകളിലായി നടക്കും. മേളയോട് അനുബന്ധിച്ചു ഇന്ത്യന്‍ ഫുഡ് ഫെസ്റ്റും റാഫിള്‍ നറുക്കെടുപ്പും ഉണ്ടാകും. മേളയുടെ മുഴുവന്‍ ലാഭവും റീ ബില്‍ഡ് നിലബൂര്‍ പദ്ധതിക്കായി ഉപയോഗപെടുത്തും.
പങ്കെടുക്കുന്ന ടീമുകള്‍ക്ക് റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്.

വിവരങ്ങള്‍ക്ക് : ജോണ്‍ 0876521572 , അനൂപ് 0872658072, ബേസില്‍ 0877568242, ജീവന്‍ 0863922830

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക