Image

മസില് പെരുപ്പിച്ച് ചാക്കോച്ചന്‍, മിസ്റ്റര്‍ പോഞ്ഞിക്കര ആകാനാണോ ഭാവം?

Published on 27 January, 2020
മസില് പെരുപ്പിച്ച് ചാക്കോച്ചന്‍, മിസ്റ്റര്‍ പോഞ്ഞിക്കര ആകാനാണോ ഭാവം?


മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് ബോയി എന്ന പേരാണ് കുഞ്ചാക്കോ ബോന്. എന്നാല്‍ ആ പേരില്‍ നിന്ന് പുറത്ത് കിടക്കാനുള്ള ശ്രമത്തിലാണ് ചാക്കോച്ചന്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഇടെ ഇറങ്ങിയ അഞ്ചാംപാതിര. ആ ചിത്രത്തിലൂടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. എന്നാല്‍ താരത്തിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചചെയ്യുന്നത്.

സാധാരണ ഇടുന്നതുപോലെ ചോക്ലേറ്റ് ബോയിയുടെ ചിത്രങ്ങള്‍ അല്ല ഇട്ടിരിക്കുന്നത്. വടം വലിയുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് കളിയുടെ ബാഗമായി ഇട്ടിരിക്കുകയാണെന്ന് വിചാരിക്കുന്നവര്‍ക്ക് അതിനുള്ള മറുപടിയും താരം ചിത്രത്തില്‍ കൊടുത്തിട്ടണ്ട്. മസില്‍ പെരുപ്പിച്ച് നില്‍ക്കുന്നതാണ് ചിത്രം. പാഷനും കമ്മിറ്റ്മെന്റും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഉയരങ്ങളില്‍ എത്താം എന്നും താരം കുറിക്കുന്നു. കൂടാതെ തനിക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കുമാകും എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

താരത്തിന്റെ വ്യത്യസ്ത ലുക്ക് കണ്ട് കണ്ണ് തള്ളി നില്‍ക്കുകയാണ് മലയാളത്തിലെ യുവതാരങ്ങള്‍. മസിലൊക്കെ ഒളിപ്പി്ച്ച് വെച്ചിരിക്കുകയായിരുന്നല്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്.നിരവധി താരങ്ങള്‍ ചാക്കോച്ചന്റെ ഈ ചിത്ത്രിന് കമന്റ് ചെയ്യുകയും ചെയ്തു. മിസ്റ്റര്‍ പോഞ്ഞിക്കാര ആകാനാണോ ഭാവം എന്നാണ് ഒരു ആരാധകന്റെ കമ്മന്റ്. 
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ ലുക്ക്. ജോജു, നിമിഷ, യമ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക