Image

നഖങ്ങളിലെ പൂപ്പല്‍ബാധ പ്രമേഹത്തിന്റെ ലക്ഷണമാകാം

Published on 28 January, 2020
നഖങ്ങളിലെ പൂപ്പല്‍ബാധ പ്രമേഹത്തിന്റെ ലക്ഷണമാകാം
നഖങ്ങളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണു പൂപ്പല്‍ബാധ. ഇത് പ്രമേഹത്തിന്റെ ലക്ഷണമാകാം. പ്രായപൂര്‍ത്തിയായവരെയാണു കൂടുതലായും ബാധിക്കുന്നത്. സ്ത്രീകളേക്കാള്‍ കൂടുതലായി പുരുഷന്മാരിലാണു പൂപ്പല്‍ബാധ കാണുന്നത്. കൈകളിലേയും കാലുകളിലേയും നഖങ്ങളെ ബാധിക്കാമെങ്കിലും കൈവിരലുകളിലെ നഖങ്ങളിലാണു പൂപ്പല്‍ബാധ കൂടുതലായും കാണുന്നത്.

പൂപ്പല്‍ബാധയ്ക്കുള്ള സാഹചര്യങ്ങള്‍
1. സ്ഥിരമായി വെള്ളവുമായുള്ള സന്പര്‍ക്കം (ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍)  2. പ്രമേഹ രോഗം
3. നഖങ്ങളിലുള്ള ക്ഷതങ്ങള്‍
4. എച്ച്‌ഐവി അണുബാധ  5. വാര്‍ധക്യം
 6. കൂര്‍ത്ത അഗ്രമുള്ള ഷൂവിന്‍റെ ഉപയോഗം 7. അമിത വിയര്‍പ്പ്  8. പുകവലി

പൂപ്പല്‍ബാധ ഉണ്ടാവുന്നതോടെ നഖങ്ങളുടെ നിറം മാറിത്തുടങ്ങുകയായി. കറുപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലേതെങ്കിലും ഒന്നില്‍ നഖങ്ങള്‍ കാണപ്പെടാം.   ചിലയവസരങ്ങളില്‍ നഖങ്ങളുടെ കട്ടി കുറയുകയാണെങ്കില്‍ മറ്റവസരങ്ങളില്‍ പൂപ്പല്‍ബാധ നഖങ്ങളുടെ കട്ടി വര്‍ധിപ്പിക്കുകയാണു ചെയ്യുന്നത്. ചിലഭാഗങ്ങളില്‍ നഖം പൊടിഞ്ഞും കാണപ്പെടാറുണ്ട്. അവസാനം നഖം അതിന്‍റെ അടിയില്‍ ചേര്‍ന്നിരിക്കുന്ന ഭാഗത്തില്‍നിന്നും വേര്‍പെട്ട് വരികയും ചെയ്യുന്നു.    ചര്‍മത്തിനും നഖത്തിനുമിടയില്‍ വെളുത്ത പൗഡര്‍പോലുള്ള പദാര്‍ഥം പ്രത്യക്ഷപ്പെടുകയും ചെയ്യാം. സാധാരണയായി ഒന്നോരണ്ടോ നഖങ്ങളെ മാത്രമേ ഒരേസമയം പൂപ്പല്‍ ബാധിക്കുകയുള്ളു.

രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു രോഗനിര്‍ണയം. ചിലയവസരങ്ങളില്‍ രോഗനിര്‍ണയം ഒരു കീറാമുട്ടിയാവാറുണ്ട്.   അത്തരം അവസരങ്ങളില്‍ അസുഖബാധിതമായ നഖത്തിന്‍റെ ഭാഗം മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കേണ്ടിവരും. നഖങ്ങളെ ബാധിക്കുന്ന സോറിയാസിന്, ലൈക്കണ്‍ പ്ലാനസ് എന്നിവയും ഈ രോഗലക്ഷണങ്ങള്‍ക്കു സമാനമായ രീതിയില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.

പൂപ്പല്‍ ബാധയ്ക്ക് നിരവധി മരുന്നുകള്‍ വിപണിയിലുണ്ട്. എല്ലാത്തിനും അതിന്‍റേതായ ഗുണവും ദോഷവും ഉണ്ട്. നഖത്തില്‍ നെയില്‍പോളിഷ് പോലെ പുരട്ടുന്ന നെയില്‍ ലാക്കറുകളും വിപണിയില്‍ സുലഭമാണ്.  ഉള്ളില്‍ കഴിക്കുന്ന മരുന്നുകളാണ് മിക്കയവസരങ്ങളിലും ഗുണംചെയ്യാറുള്ളത്. ഇതില്‍ ഏറ്റവും പ്രധാനം 'പള്‍സ് തെറാപ്പിയാണ്' 25 ശതമാനം രോഗികളില്‍ ചികിത്സ ഫലപ്രദമാവാറില്ല. കാരണം താഴെപ്പറയുന്നവയില്‍
ഏതെങ്കിലുമാവാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക