Image

ജോളി തടത്തില്‍ പ്രവാസിരത്‌ന, ദീപ നായര്‍ കലാഭൂഷണം

Published on 28 January, 2020
ജോളി തടത്തില്‍ പ്രവാസിരത്‌ന, ദീപ നായര്‍ കലാഭൂഷണം

ലണ്ടന്‍: ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ, ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്‌ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ 'ആദരസന്ധ്യ 2020' നോടനുബന്ധിച്ചു പ്രഖ്യാപിച്ച 10 പുരസ്‌കാര ജേതാക്കളില്‍ ജോളി തടത്തില്‍ പ്രവാസിരത്‌ന പുരസ്‌കാരത്തിനും ദീപ നായര്‍ കലാഭൂഷണം പുരസ്‌കാരത്തിനും അര്‍ഹരായി.

ഫെബ്രുവരി ഒന്നിനു (ശനി) നടക്കുന്ന 'യുക്മ ആദരസന്ധ്യ 2020'നോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസാപത്രവും മൊമെന്റോയും നല്‍കി ആദരിക്കും.

ജോളി തടത്തില്‍

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്‌ന പുരസ്‌കാരത്തിന് ജോളി തടത്തില്‍ (ജര്‍മനി) അര്‍ഹനായി. ബിസിനസ്, സ്‌പോര്‍ട്ട്‌സ്, ബാങ്കിംഗ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ദീപ നായര്‍

കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ക്ക് (നോട്ടിംഗ്ഹാം) കലാഭൂഷണം പുരസ്‌ക്കാരം സമ്മാനിക്കുന്നത്. യുകെയിലെ പ്രമുഖ ഭരതനാട്യം നര്‍ത്തകി എന്നതിനൊപ്പം തന്നെ കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയില്‍ തന്നെയാണ് ദീപ.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക