Image

കേളി അന്താരാഷ്ട്ര കലാമേള കിക്ക് ഓഫ് ചെയ്തു

Published on 28 January, 2020
കേളി അന്താരാഷ്ട്ര കലാമേള കിക്ക് ഓഫ് ചെയ്തു
ബേണ്‍ : സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു. സ്വിറ്റ് സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഐഎഫ്എസ്, ഫെലിന്‍ വാളിപ്ലാക്കലില്‍ നിന്നും ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് യൂറോപ്യന്‍ കലാമാമാങ്കത്തിന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

www.kalamela.com എന്ന വെബ്സൈറ്റില്‍ മത്സരാര്‍ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. പതിവുപോലെ ഓണ്‍ലൈനിലൂടെ മാത്രമേ രജിസ്ട്രേഷന്‍ ഉണ്ടാവുകയുള്ളൂ.

ജനുവരി 26 ന് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് സെക്കന്‍ഡ് സെക്രട്ടറി റോഷ്നി അഭിലാഷ് ഐഎഫ്എസ് , കേളി പ്രസിഡന്റ് ജോസ് വെളിയത്ത് , സെബാ വെളിയത്ത്, വൈസ് പ്രസിഡന്റ് ഷാജി ചാങ്ങേത്ത് സുജു ഷാജി ജോര്‍ജ് , സെക്രട്ടറി ബിനു വാളിപ്ലാക്കല്‍, ഫെലിന്‍ വാളിപ്ലാക്കല്‍, ട്രഷറര്‍ ഷാജി കൊട്ടാരത്തില്‍, ഷീല കൊട്ടാരത്തില്‍, എക്‌സിക്യൂട്ടീവ് അംഗം വിശാല്‍ ഇല്ലിക്കാട്ടില്‍ ,സഞ്ജു , മിയ,ലൂക്കാ , മന്ന ഇല്ലിക്കാട്ടില്‍ , കേളി അംഗങ്ങളായ ജിനു ജോര്‍ജ് കളങ്ങര, ബിന്ദു, മത്തായി കളങ്ങര, ബിന്നി വെങ്ങാപ്പള്ളില്‍ ടോമി വിരുത്തിയേല്‍ എന്നിവര്‍ സംബന്ധിച്ചു.

മേയ് 30 ,31 തീയതികളില്‍ സൂറിച്ച് ഫെറാല്‍ടോര്‍ഫിലെ വിശാലമായ ഹാളാണ് കേളി പതിനേഴാമത് അന്താരാഷ്ട്ര കലാമേളക്ക് അരങ്ങുണരുക. ഇന്ത്യക്ക് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് കേളി കലാമേള. ഇന്ത്യന്‍ കലകള്‍ മത്സരത്തിലൂടെ മാറ്റുരക്കുന്ന യൂറോപ്യന്‍ വേദി. കലാതിലകം, കലാപ്രതിഭ, കേളി കലാരത്‌ന ഫാ.ആബേല്‍ മെമ്മോറിയല്‍ ട്രോഫി എന്നിവയ്ക്കു പുറമെ എല്ലാ മത്സര വിജയികള്‍ക്കും കേളി ട്രോഫികളും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക