Image

മമ്മൂട്ടി ഫാൻസിലെ പിളർപ്പ് പൂർണ്ണമായും പുറത്തായി

Published on 29 January, 2020
മമ്മൂട്ടി ഫാൻസിലെ പിളർപ്പ് പൂർണ്ണമായും പുറത്തായി
ഷൈലോക്ക് റിലീസ് ചെയ്തതോടു കൂടി മമ്മൂട്ടി ഫാൻസിലെ പിളർപ്പ് പൂർണ്ണമായും പുറത്തായി.മമ്മൂട്ടിയുടെ ക്ലാസും മാസും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗവും മാസ് മാത്രം പ്രതീക്ഷിച്ച് വരുന്ന മറ്റൊരു വിഭാഗവുമായാണ് ഫാൻസ് ചേരി തിരിഞ്ഞിരിക്കുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന ക്ലാസ്സ് ചിത്രങ്ങൾ മറ്റേ വിഭാഗം മന:പ്പൂർവം നശിപ്പിക്കുന്നു എന്നതാണ് ഇവരുടെ ആരോപണം.

മാസ്റ്റർ പീസ്, ഷൈലോക്ക് പോലെയുള്ള ചിത്രങ്ങൾക്ക് കയ്യടിക്കുന്ന ഒരു വിഭാഗം ഉണ്ട പോലെയുള്ള ചിത്രങ്ങളെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ ആരോപണം.ഷൈലോക്കിന്റെ നിർമ്മാതാവായ ജോബി ജോർജിനോടും ഇവർക്ക് വിയോജിപ്പുണ്ട്. തട്ടിപ്പു കേസിൽ പ്രതിയായ ഇയാൾ ഷൈലോക്ക് അനൗൺസ് ചെയ്തതു മുതൽ മമ്മൂട്ടിയുടെ തന്നെ മറ്റു സിനിമകളെ തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇക്കൂട്ടർ ആരോപിക്കുന്നു.  മമ്മൂട്ടിയുടെ ഇതിനു മുൻപ് റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളുടെയും റിലീസിനു മുൻപ് തന്നെ ഫാൻസ് അസോസിയേഷന്റെ മീറ്റിംഗ് ഇയാൾ സ്വന്തം നിലയിൽ വിളിച്ചു ചേർത്തിരുന്നു. 

മമ്മൂട്ടിയുടെ തന്നെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം റിലീസ് ചെയ്തപ്പോൾ ഒഫീഷ്യൽ ഫാൻസ് മാറി നിൽക്കുകയായിരുന്നെന്നും ആ ചിത്രത്തെ തകർക്കാൻ കൂട്ടു നിൽക്കുകയായിരുന്നെന്നും ഇവർ ആരോപിക്കുന്നു.ഒറ്റുകാരായ ഇവരെ പുറത്താക്കി ഫാൻസ് അസോസിയേഷൻ ശുദ്ധീകരിക്കണമെന്നും, കുടുംബചിത്രങ്ങളെ പ്രമോട്ട് ചെയ്യാത്ത പ്രമുഖ സംസ്ഥാന ഭാരവാഹിയെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്നും മുൻ സംസ്ഥാന ഭാരവാഹി കൂടിയായ വിമത നേതാവ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക