Image

സുന്ദരിയായി സാനിയ ; പിന്നില്‍ പൂര്‍ണിമ

Published on 29 January, 2020
സുന്ദരിയായി സാനിയ ; പിന്നില്‍ പൂര്‍ണിമ

പൂര്‍ണിമ ഇന്ദ്രജിത്ത് ഇപ്പോള്‍ ഒരു ഫാഷന്‍ ഐക്കണാണ്. പ്രാണ എന്ന ഡിസൈനര്‍ ബൊട്ടീക്കിലൂടെ അഭിനേത്രികളുടേയെല്ലാം പ്രിയ ഡിസൈനറായി മാറി കഴിഞ്ഞിരിക്കുകയാണ് പൂര്‍ണിമ. പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ അവാര്‍ഡ് നൈറ്റുകളിലും മറ്റും തിളങ്ങുന്ന താരങ്ങളുടെ ചിത്രങ്ങള്‍ നിരവധി തവണ നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ, യുവതാരം സാനിയ ഇയ്യപ്പനായി പൂര്‍ണിമ ഒരുക്കിയ ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ കണ്ണും മനസ്സും കവരുന്നത്. പൂര്‍ണിമ ഒരുക്കിയ എത്‌നിക് ഡ്രസ്സിലാണ് അവാര്‍ഡ് വേദിയില്‍ സാനിയ എത്തിയത്. റെഡ്- ബ്ലൂ കോമ്പിനേഷനില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ഉള്ള സ്‌കര്‍ട്ടും ബ്ലൗസും ദുപ്പട്ടയുമായിരുന്നു സാനിയയുടെ വേഷം. 

മമ്മൂട്ടിയുടെ ബാല്യകാലസഖിയില്‍ ബാലതാരമായി എത്തി നായികയായി വളര്‍ന്ന താരമാണ് സാനിയ. ക്വാന്‍ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ലൂസിഫറില്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തി. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. 2020 ലെ രാമു കാര്യാട്ട് അവാര്‍ഡില്‍ യൂത്ത് ഐക്കണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് സാനിയ ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക