Image

അവര്‍ക്കിഷ്ടമുള്ളവരെ അവര്‍ വിവാഹം ചെയ്യട്ടെ ; കൃഷ്ണകുമാര്‍

Published on 29 January, 2020
അവര്‍ക്കിഷ്ടമുള്ളവരെ അവര്‍ വിവാഹം ചെയ്യട്ടെ ; കൃഷ്ണകുമാര്‍
നടന്‍ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളേയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നിങ്ങനെയാണ് നാലുപേരുടേയും പേരുകള്‍. മൂത്തമകളായ അഹാന ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. ഇഷാനി മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ മക്കളുടെ വിവാഹത്തെ കുറിച്ചും, അവരുടെ ഇഷ്ടങ്ങളെ കുറിച്ചും കൃഷ്ണകുമാര്‍ വാചാലനായിരിക്കുകയാണ്. മൂത്തമകളാണ് അഹാനയെ വളര്‍ത്തിയപ്പോഴാണ് പേരന്റിംഗിനെ കുറിച്ച് പഠിക്കുന്നതെന്നും മനസിലാക്കുന്നതെന്നും താരം പറഞ്ഞു. മാതാപിതാക്കളുടെ ഏറ്റവും വലിയ ടെന്‍ഷനാണ് അവരുടെവിവാഹം. 

മക്കള്‍ക്കിഷ്ടമുള്ള ആളെ അവര്‍ വിവാഹം കഴിക്കട്ടെ എന്ന് തീരുമാനിക്കാനാണ് തങ്ങള്‍ക്കിഷ്ടമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അതുകൊണ്ട് മക്കളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കുകയാണ് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. പല മാതാപിതാക്കളും മക്കളുടെ മുന്‍പില്‍ നിന്ന് വഴക്ക് ഉണ്ടാകാറില്ല പക്ഷേ താങ്കളുടെ വീട്ടില്‍ നേരെ മറിച്ചാണ് തങ്ങളുടെ സന്തോഷവും വഴക്കും എല്ലാം മക്കളുടെ മുന്നില്‍ വെച്ച് തന്നെയാണ് അറിയിക്കുന്നത്. കാരണം അവര്‍ ജീവിതം എന്താണെന്ന് പഠിക്കട്ടെ എന്ന് തീരുമാനിച്ചാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക