Image

ദാ ഇതാണ് ഞങ്ങളുടെ നവ്യ

Published on 29 January, 2020
ദാ ഇതാണ് ഞങ്ങളുടെ നവ്യ

നവ്യ നായരെന്നാല്‍ മലയാളികള്‍ക്ക് പ്രത്യേക സ്‌നേഹവും വാത്സല്യവുമൊക്കെയാണ്. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് താത്കാലികമായി അവധിയെടുത്തുവെങ്കിലും 2012 ല്‍ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ താരം തിരിച്ച് വെള്ളിത്തിരയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ പങ്ക് വയ്ക്കുന്ന ഓരോ ഫോട്ടോകളും നിറഞ്ഞ സ്‌നേഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ പട്ടുസാരിയില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നവ്യയുടെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ദാ ഇതാണ് ഞങ്ങളുടെ നവ്യ എന്നാണ് ചിത്രത്തിന് ഒരു ആരാധകന്റെ കമന്റ്. 

ഇഷ്ടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായര്‍ക്ക് ഒരു നടിയെന്ന നിലയില്‍ വലിയ അംഗീകാരങ്ങള്‍ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായര്‍ക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്ന നവ്യാനായര്‍ ഇപ്പോള്‍ നൃത്ത പരിപാടികളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്. ഇപ്പോള്‍ ഒരുത്തി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക