Image

ജോജി തോമസ് കാനഡയില്‍ നിന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കും

ഫ്രാന്‍സിസ് തടത്തില്‍ Published on 29 January, 2020
ജോജി തോമസ് കാനഡയില്‍ നിന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കും
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020-2022 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റി അംഗമായി കാനഡയെ പ്രതിനിധീകരിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കനേഡിയന്‍ മലയാളി ബിസിനസ്‌കാരനുമായ ജോജി തോമസ് വണ്ടമ്മാക്കില്‍ സ്ഥാനാര്‍ത്ഥിയാകും. കാനഡയുടെ സംസ്‌കാരിക രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച ജോജി ഒരു മികച്ച സംഘാടകനും സാംസ്‌കാരിക മേഖലകളിലും ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്. ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ ആയിരിക്കും ജോജി തോമസ് സ്ഥാനാര്‍ത്ഥിയാകുക.

കാനഡ ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) പ്രസിഡണ്ട് ആയ ജോജി തോമസ് വണ്ടമ്മാക്കില്‍ ഒന്റാരിയോ ലണ്ടന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന വ്യവസായികൂടി ആണ്.കാനഡയില്‍ അദ്ദേഹം രണ്ടു ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് ജോജി തോമസ്. റിയല്‍ തോംസന്‍ ഫുഡ്‌സ് എന്ന സ്നാക്സ് മാനുഫാച്ചറിംഗ് കമ്പനിയും ലണ്ടന്‍ ഒന്റാറിയോയില്‍ മിന്റ് ലീവ്‌സ് ഇന്ത്യന്‍ കിച്ചന്‍ എന്ന പേരില്‍ ഒരു റെസ്റ്റോറന്റ്‌റും നടത്തുന്നുണ്ട്.

ലണ്ടന്‍ സൈന്റ്‌റ് മേരീസ് സീറോ മലബാര്‍ പള്ളിയിയില്‍ മൂന്നു തവണ ട്രസ്റ്റീ ആയിരുന്ന ജോജി ഇപ്പോള്‍ സേക്രഡ് ഹാര്‍ട്ട് സീറോ മലബാര്‍ മിഷന്റെ പാരിഷ് കൗണ്‍സില്‍ അംഗവുമാണ്. പാലാ വള്ളിച്ചിറ സ്വദേശിയായ ജോജി കാനഡയിലേക്ക് കുടിയേറിയ ശേഷം കാനഡയിലെ മലയാളികളുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.
ഭാര്യ:രേഖ ജോജി (നഴ്സ്). മക്കള്‍: ജെറെമി, ജോനാഥന്‍, ജൈഡന്‍.

ജോജിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ കാനഡയിലെ മലയാളികള്‍ക്കുവേണ്ടി കഴിവുറ്റ നേതാവിനെയാണ് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി ലഭിക്കുക എന്ന് ജോജി ഉള്‍പ്പെട്ട ടീമിന് നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ത്ഥികളായ ജോര്‍ജി വര്‍ഗീസ് (പ്രസിഡന്റ്), സജിമോന്‍ ആന്റണി (സെക്രട്ടറി), സണ്ണി മറ്റമന (ട്രഷറര്‍), കലാ ഷാഹി (വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍) എന്നിവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക