Image

ജിദ്ദയില്‍ മലപ്പുറം സ്വാദേശി ഹൃദയാഘാതം മൂലം മരിച്ചു

Published on 29 January, 2020
ജിദ്ദയില്‍ മലപ്പുറം സ്വാദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ : മലപ്പുറം കാളികാവ് മാളിയേക്കല്‍ പള്ളിശേരി അബ്ദുല്‍ കരീം ( 52 ) ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ജിദ്ദയില്‍ സവോള ഷുഗള്‍ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു.

ജോലി സ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്നു ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സുലൈമാന്‍ ഫഖീ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങളുമായി ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിംഗ് രംഗത്തുണ്ട് .

ഭാര്യ: ആയിശ. മക്കള്‍: റഈസ് ( റിയാദ് ), റിയാസ് .

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക