Image

ജോളി ജോസഫ് നിര്യാതയായി

ഷാജീ രാമപുരം Published on 30 January, 2020
ജോളി ജോസഫ് നിര്യാതയായി
ചിക്കാഗോ: മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദീകനും, പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും, സി.എസ്.എസ്.എം മുന്‍ ജനറല്‍ സെക്രട്ടറിയും, കോഴഞ്ചേരി കീക്കൊഴൂര്‍ മരുതേന കുടുംബാംഗവുമായ റവ.ഡോ.എം.ജെ ജോസഫിന്റെ സഹധര്‍മ്മിണി ജോളി ജോസഫ് എംഎഡ് (64) മുംബൈയില്‍ നിര്യാതയായി.

മക്കള്‍: ആന്‍സു മറിയം ജോസഫ് (ദുബായ്), ആശിഷ് മെറിന്‍ ജോസഫ് (ചിക്കാഗോ), ആഞ്ചല എല്‍സ ജോസഫ് (മുംബൈ)

മരുമക്കള്‍: തുമ്പമണ്‍ ചെന്നീര്‍ക്കര കാഞ്ഞിരംനില്‍ക്കുന്നതില്‍ ടിജു ജോണ്‍ സാം, ചിക്കാഗോ സെന്റ്.തോമസ് മാര്‍ത്തോമ്മ ഇടവക വികാരി കൊട്ടാരക്കര ചെങ്കുളം പണയില്‍ റവ.സുനീത് മാത്യു, മുംബൈ ബോറിവില്ലി മാര്‍ത്തോമ്മ ഇടവക വികാരി നിരണം നാലാംവേലില്‍ റവ.അബു ചെറിയാന്‍.

കൊച്ചുമക്കള്‍: ജെറമി, അബിഗെയ്ല്‍, ജോസഫ്, അര്‍പ്പിത്, അര്‍ഷദ്, സമറ, അന്‍പിന്‍, അര്‍പിന്‍

പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ.തോമസ് വര്‍ഗീസ് (റിനെ മെഡിസിറ്റി ഹോസ്പിറ്റല്‍, എറണാകുളം) സഹോദരനും, ജെസ്സി വര്‍ഗീസ് (വെര്‍ജീനിയ) സഹോദരിയും ആണ്.

പരേതയുടെ ദേഹവിയോഗത്തില്‍ മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അനുശോചിച്ചു.

സംസ്‌കാരം കോഴഞ്ചേരി കീക്കൊഴൂര്‍ മാര്‍ത്തോമ്മപള്ളി സെമിത്തേരിയില്‍ പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.സുനീത് മാത്യു    630 802 2766

ജോളി ജോസഫ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക