Image

'നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ'; ഗോപിനാഥന്‍ നായര്‍ക്ക് വ്യത്യസ്തമായ യാത്രാമൊഴി (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 30 January, 2020
'നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ'; ഗോപിനാഥന്‍ നായര്‍ക്ക് വ്യത്യസ്തമായ യാത്രാമൊഴി (അനില്‍ പെണ്ണുക്കര)
'നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
നിന്‍ ക്രൂശു ഞാന്‍ വഹിക്കെന്നാലുമേ
എന്‍ ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

ദാസന്‍ യാക്കോബേപ്പോല്‍ രാക്കാലത്തില്‍
വന്‍ കാട്ടില്‍ കല്ലിന്മേല്‍ ഉറങ്ങുകില്‍
എന്‍ സ്വപ്നത്തിലുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

നീയെന്നെ നടത്തും പാതയെല്ലാം
വിണ്‍ എത്തും ഏണി പോല്‍ പ്രകാശമാം
ദൂതര്‍ വിളിക്കുന്നെ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ'

അമേരിക്കയില്‍ നിന്നും ദാനിയേല്‍ ഉമ്മന്‍ കോശി പെട്ടന്ന് നാട്ടിലെത്തിയത് കുടുംബാംഗങ്ങളുടെ മരണവര്‍ത്ത അറിഞ്ഞല്ല .വര്‍ഷങ്ങളായി  തങ്ങളുടെ കാര്യസ്ഥന്‍ ആയിരുന്ന ഗോപിച്ചേട്ടന്റെ ഭൗതിക ശരീരം ഒരു നോക്ക് കാണുവാന്‍ വേണ്ടിയും,ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ് ...

ഒരു കാര്യസ്ഥന്‍ മരിച്ചാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക്  കുറച്ചു പണം ട്രാന്‍സ്‌ഫെര്‍ ചെയ്ത് കൈ കഴുകാനല്ല ദാനിയേല്‍ ഉമ്മന്‍ ഉമ്മന്‍ കോശിയും കുടുംബവും തീരുമാനിച്ചത് ...മനുഷ്യ സ്‌നേഹത്തിനു കുടുംബ നാഥന്‍ ,കാര്യസ്ഥന്‍ ബന്ധങ്ങള്‍ക്ക് അപ്പുറത്ത് ഉദാത്തമായ ഒരു ബന്ധം കൂടി ഉണ്ടെന്നു മതം തലയ്ക്ക് പിടിച്ച സമൂഹത്തിനു കട്ടി കൊടുക്കുകയാണ് പത്തനം തിട്ട , ഇലന്തൂര്‍ മൂത്തേരി കുടുംബം ..

മലയാളിയുടെ ജീവിതം ജാതി മത ചിന്തകളാല്‍ സംഘര്‍ഷഭരിതമായിരിക്കുന്ന ഈ കെട്ടകാലത്ത്, തീഷ്ണമായ ഒരു സൗഹൃദത്തിന്റെ അവസാന കണ്ണിയുടെ യാത്രയയപ്പിന് ഇലന്തൂര്‍ ഗ്രാമം ഇന്ന്  സാക്ഷിയായി. കാര്യസ്ഥനോടുള്ള ആത്മബന്ധം രക്തബന്ധത്തേക്കാള്‍ ശക്തമാണെന്ന് ഏഴു കടലിനും അപ്പുറത്തുനിന്നുമെത്തിയ ഇലന്തൂര്‍ മൂത്തേരില്‍ ദാനിയേല്‍ ഉമ്മന്‍ കോശി തെളിയിച്ചു. വ്യക്തിബന്ധങ്ങളുടെ പത്തര മാറ്റ് തിളക്കം കണ്ട് ഒരു നാടാകെ  വിസ്മയിക്കുകയാണ് . ഇലന്തൂരിലെ അറിയപ്പെടുന്ന െ്രെകസ്തവ കുടുംബമാണ് മൂത്തേരില്‍.

വര്‍ഷങ്ങളായി ഇലന്തൂര്‍ മൂത്തേരില്‍ കുടുംബത്തിന്റെ കാര്യസ്ഥനും, വക്താവും, കൃഷിക്കാരനും അങ്ങനെ എല്ലാമെല്ലാമായിരുന്നു ഗോപിചേട്ടനെന്ന 77കാരനായ പരിയാരം പുളിയേലില്‍ ഗോപിനാഥന്‍ നായര്‍. മൂന്ന് തലമുറയായി മൂത്തേരില്‍ കുടുംബത്തിന്റെ അവിഭാജ്യഘടകം. ഒരു പാടത്തിനക്കരെയിക്കരെയാണ് പുളിയേലില്‍ കുടുംബവും മൂത്തേരില്‍ കുടുംബവും. ഇഴപിരിയാത്ത രണ്ടു കുടുംബങ്ങളുടെ സ്‌നേഹബന്ധം .

' രക്തബന്ധത്തെ മറികടക്കുന്ന ആത്മബന്ധങ്ങള്‍ മലയാള നാട്ടില്‍ അന്യം നിന്നു പോയിട്ടില്ല. തന്റെ ബാല്യ കൗമാരങ്ങളെ സ്‌നേഹമയമാക്കിയ കാര്യസ്ഥനും അന്തിമോപചാരമര്‍പ്പിക്കാന്‍ വിദേശത്ത് നിന്നെത്തിയപ്പോള്‍ പണമോ സമയമോ വിലപേശാന്‍ വന്നില്ല. വ്യക്തിബന്ധങ്ങളുടെ പത്തരമാറ്റ് തിളക്കം നിറഞ്ഞ വീട്ടില്‍ കാര്യസ്ഥന്റെ മൃതദേഹം അല്‍പസമയം വെച്ച് ആദരിക്കാനും അവര്‍ തയ്യാറാവുന്നു…. സ്വാര്‍ത്ഥതയുടെ കറപുരണ്ട സമൂഹത്തില്‍ ഇത് അപൂര്‍വ്വമായ കാഴ്ചയാണ്. ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ പോലും അംഗീകരിക്കാത്തവരും മരണാനന്തരം തള്ളിക്കളയുന്നവരും തിരിച്ചറിഞ്ഞ് പഠിക്കേണ്ട പാഠമാണിത്. നന്മ വറ്റാത്ത ജീവിതങ്ങള്‍ ബാക്കിയുണ്ടെന്ന തിരിച്ചറിവും കൂടിയാണ്, ഇതൊരു മുഖവര മാത്രം.'മാധ്യമ പ്രവര്‍ത്തകനായ ഹരി ഇലന്തൂര്‍ പറഞ്ഞ വാക്കുകളാണിവ .

ജനുവരി 30 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഗോപിനാഥന്‍ നായരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മൂത്തേരില്‍ കുടുംബത്തിലെ ഇളമുറക്കാരന്‍ ദാനിയേല്‍ ഉമ്മന്‍ കോശി എന്ന ചെറുപ്പക്കാരന്‍ അമേരിക്കയില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരം തന്നെ എത്തി. രാവിലെ കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി മൂത്തേരില്‍ വീട്ടിലെത്തിച്ചു. അവിടെയായിരുന്നു ആദ്യ പൊതുദര്‍ശനം. പിന്നീടാണ് ഗോപിനാഥന്‍ നായരുടെ ഭാര്യയും മക്കളും താമസിക്കുന്ന പുളിയേലില്‍ തറവാട്ടിലേക്ക് കൊണ്ടുപോയത്. ഇലന്തൂര്‍ ഗ്രാമം ഒരിക്കലും കാണാത്ത ഒരപൂര്‍വ്വമായ സൗഹൃദത്തിന്റെ രഥത്തിലേറിയാണ് ഗോപിചേട്ടന്‍ യാത്രപോയത്. ഇനിയും വറ്റാത്ത ഹൃദയങ്ങളുടെ തീരത്തേക്ക്.

ഗോപിനാഥന്‍ നായരുടെ ദൗതീക ദേഹം ഇലന്തൂര്‍ മൂത്തേരില്‍ ദാനിയേല്‍ ഉമ്മന്‍ കോശിയുടെ വീട്ടിലെത്തിയപ്പോള്‍   

ഗോപി ചേട്ടന് ആദരാഞ്ജലി ....

'നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ'; ഗോപിനാഥന്‍ നായര്‍ക്ക് വ്യത്യസ്തമായ യാത്രാമൊഴി (അനില്‍ പെണ്ണുക്കര)'നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ'; ഗോപിനാഥന്‍ നായര്‍ക്ക് വ്യത്യസ്തമായ യാത്രാമൊഴി (അനില്‍ പെണ്ണുക്കര)'നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ'; ഗോപിനാഥന്‍ നായര്‍ക്ക് വ്യത്യസ്തമായ യാത്രാമൊഴി (അനില്‍ പെണ്ണുക്കര)
Join WhatsApp News
VJ Kumr 2020-01-30 13:34:17
ഒരു മത സൗഹാർദത്തിന്റ പ്രദീകം .ഇങ്ങനെ എല്ലാ മതക്കാരും ഒത്തോരുമിച്ചാൽ കേരളം തീർച്ചയായും ""ദൈവത്തിന്റെ സ്വന്തം നാടാകും """.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക