Image

ഡ്രൈവിംഗ് ലൈസന്‍സിലെ മോശം പരാമാര്‍ശം! പരസ്യമായി വീണ്ടും മാപ്പ് പറഞ്ഞ് പൃഥ്വിരാജ്‌

Published on 30 January, 2020
ഡ്രൈവിംഗ് ലൈസന്‍സിലെ മോശം പരാമാര്‍ശം! പരസ്യമായി വീണ്ടും മാപ്പ് പറഞ്ഞ് പൃഥ്വിരാജ്‌

പൃഥ്വിരാജ് സുകുമാരന്റെതായി അടുത്തിടെ തിയ്യേറ്ററുകളില്‍ തരംഗമായ

ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയറാണ് സിനിമ സംവിധാനം ചെയ്തത്. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും സിനിമയില്‍ തിളങ്ങിയിരുന്നു. ചിത്രം വിജയകരമായി മുന്നേറുന്ന വേളയിലാണ് തങ്ങളുടെ സ്ഥാപനത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച്‌ പ്രമുഖ സ്ഥാപനം രംഗത്തുവന്നത്.


സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രന്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട തിരക്കഥ കാണാനിട വരികയും അത് ചെയ്യില്ലെന്നും പറയുന്ന രംഗമുണ്ടായിരുന്നു. ഇത് കൂടാതെ സ്ഥാപനത്തെക്കുറിച്ചും മോശമായി സംസാരിക്കുന്നുമുണ്ട്.തുടര്‍ന്നാണ് പരാതിയുമായി ഇവര്‍ കോടതിയെ സമീപിച്ചത്.


സ്ഥാപനം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിക്ക് മുന്‍പാകെ താരം നേരത്തെ ഖേദ പ്രകടനം നടത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും മാപ്പ് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് നടന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വി മാപ്പ് പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ വാക്കുകളിലേക്ക്; നമസ്‌കാരം, ഞാന്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച്‌ കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ മോശമായി പരാമര്‍ശിക്കുക ഉണ്ടായി.


ഈ സീനില്‍ അഭിനയിക്കുമ്ബോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരില്‍ വലിയ പാരമ്ബര്യം ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‌സ്ടിട്യൂഷന്‍ ഇന്ത്യയിലും പുറത്തും വര്‍ഷങ്ങങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയില്‍ പരാമര്‍ശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റല്‍ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ.



എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങള്‍ക്കും അവിടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടര്‍സിനും വലിയ രീതിയില്‍ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലെ പ്രധാന നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഞാന്‍ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങള്‍ക്കും, അവിടെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍സ്‌നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാന്‍ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു. നന്ദി. പൃഥ്വിരാജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക