Image

നടന്‍ ബൈജുവിനെ ആദരിച്ച്‌ മമ്മൂട്ടി ഫാന്‍സ്! കണ്ണ് നിറഞ്ഞ് താരം, വീഡിയോ വൈറല്‍

Published on 30 January, 2020
നടന്‍ ബൈജുവിനെ ആദരിച്ച്‌ മമ്മൂട്ടി ഫാന്‍സ്! കണ്ണ് നിറഞ്ഞ് താരം, വീഡിയോ വൈറല്‍

ബാാലതാരമായി സിനിമയില്‍ എത്തി മോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ബൈജു സന്തോഷ്. ആദ്യ കാലങ്ങളില്‍ സിനിമയിലെ സ്ഥിര സാന്നിധ്യമായിരുന്ന ബൈജു സിനിമയില്‍ നിന്ന് ഇടവേളയെടുത്തു മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ സജീവമായിരിക്കുകയാണ് താരം.


ബൈജുവിന് ആദരവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയഷന്‍. മുന്നൂറിലേറെ സിനിമയിലൂടെ മലയാളത്തില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരത്തിന് ഖത്തറില്‍ നടത്തിയ ഷൈലോക്ക് സിനിമയുടെ ഫാന്‍സ് ഷോയുടെ ഭാഗമായാണ് ബൈജുവിന് ആദരവ് നല്‍കിയത്. നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള അദ്ദേഹത്തിന് പൊന്നട നല്‍കി ആദരിച്ചു.


തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ നിമിഷം ആണെന്നും ഇത് സമ്മാനിച്ച മമ്മൂട്ടി ഫാന്‍സിന് നന്ദി പറയുകയും ചെയ്തു. ഏറെ വികാരഭരിതമായിട്ടാണ് താര സംസാരിച്ചത്. നന്ദി പറയുമ്ബോള്‍ ബൈജുവിന്റെ കണ്ണുകള്‍ നിറയുന്നത് വീഡിയോയില്‍ കാണാം. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഷൈലോക്കില്‍ പ്രധാന വേഷത്തില്‍ ബൈജുവും എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക