Image

ദുബായില്‍ 'ഭരണി മഹോത്സവദശമി' ജനുവരി 30, 31 തീയതികളില്‍

Published on 30 January, 2020
 ദുബായില്‍ 'ഭരണി മഹോത്സവദശമി' ജനുവരി 30, 31 തീയതികളില്‍
ദുബായ് : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി ദുബായ് പത്താമത് ഭരണി മഹോത്സവം CAPSS 'ഭരണി മഹോത്സവദശമി' ജനുവരി 30, 31 (വ്യാഴം, വെള്ളി) തീയതികളില്‍ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ ആഘോഷിക്കുന്നു

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ തനിമ ഒട്ടും കുറയാതെയാണ് കുത്തിയോട്ടപ്പാട്ടും ചുവടും നടത്തുന്നത്. യുഎയി ലെ 100 ഓളം കലാകാരന്മാര്‍ ആണ് ഇവിടെ പാട്ടും ചുവടും അവതരിപ്പിക്കുന്നത് . കഴിഞ്ഞ 7 ആഴ്ചകളിലായി വൃതം നോറ്റാണ് കലാകാരന്മാര്‍ പങ്കെടുക്കുന്നത് . ഇത്തവണ ചുവടിന് 5 കുട്ടികള്‍ അരങ്ങേറ്റം കുറിക്കും.

പൂജകള്‍ക്ക് ക്ഷേത്രത്തിലെ പുറപ്പെടാശാന്തി ആയിരുന്ന ചെട്ടികുളങ്ങര മേനാമ്പള്ളി ഇടക്കാട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കും.

ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ടവിഭവമായ കഞ്ഞിസദ്യ ഈ മഹോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. ( കഞ്ഞി ,അസ്ത്രം, മുതിര, ഉണ്ണിയപ്പം, പഴം, അച്ചാര്‍, പപ്പടം, എന്നിവയാണ് )

വ്യാഴം വൈകുന്നേരം 6 മുതല്‍ മാന്‍ഡൊലിന്‍ ലയവിന്യാസം, 6 .30 മുതല്‍ ഭഗവതിസേവ, 8.00 മുതല്‍ പ്രസിദ്ധ നാദസ്വരവിദ്വാന്‍ ഓച്ചിറ ശിവദാസനും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി, 9 .00 മുതല്‍ അന്നദാനം.

വെള്ളി രാവിലെ 6 30 മുതല്‍ ഗണപതിഹോമം, 7 മുതല്‍ സോപാനസംഗീതം, 8 മുതല്‍ ചെണ്ടമേളം, 8. 30 മുതല്‍ മധുരധ്വനി, 9 മുതല്‍ ലളിതാസഹസ്രനാമാര്‍ച്ചന,10 മുതല്‍ സാംസ്‌കാരിക സമ്മേളനം. അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ മുഖ്യാതിഥിയാകും.11.30മുതല്‍രുചിപ്പെരുമക്ക് ഏറെ പേരുകേട്ട അമ്മയുടെ ഇഷ്ടവിഭവമായ കഞ്ഞിസദ്യ. 12 മുതല്‍ കുത്തിയോട്ട പാട്ടും ചുവടും. 4 മുതല്‍ ശ്രീകാന്ത് വിശ്വരൂപാ വതരിപ്പിക്കുന്ന നാമഘോഷാലഹരി, 6 മുതല്‍ നാദസ്വര ലയവിന്യാസം 7 നു ദീപാരാധന.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട് . വിവരങ്ങള്‍ക്ക് ബന്ധപെടുക 052 797 9287.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക