Image

റിയാദില്‍ ചില്ല 'എന്റെ വായന' പരിപാടി സംഘടിപ്പിച്ചു

Published on 30 January, 2020
റിയാദില്‍ ചില്ല 'എന്റെ വായന' പരിപാടി സംഘടിപ്പിച്ചു

റിയാദ്: ചില്ലയുടെ ജനുവരിയിലെ 'എന്റെ വായന' മലബാര്‍ സമരത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് സംഘടിപ്പിച്ചു. സമരത്തിന്റെ നൂറാം വാര്‍ഷികവേള ഇന്ത്യാചരിത്രത്തിന്റെ ശരിയായ വായന ആവശ്യപ്പെടുന്ന സന്ദര്‍ഭം കൂടിയാണ്.

സാമ്രാജ്യത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും ജന്മിത്തത്തില്‍ നിന്നുള്ള മോചനവും ലക്ഷ്യമാക്കിയാണ് പ്രാഥമികമായി മലബാറില്‍ സമരം നടന്നത്. അന്നത്തെ സമരനായകരില്‍ ചിലരെ ബ്രിട്ടീഷുകാര്‍ വധിക്കുകയും മറ്റുള്ളവരെ ആന്‍ഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ രാജ്യം വീണ്ടും നാടുകടത്തലിന്റെ ഭീഷണിയിലാകുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പ്രതിമാസ വായനയിലെ ആദ്യ അവതരണം ഗബ്രിയേല്‍ മാര്‍കേസിന്റെ 'ഇന്നസെന്റ് എറെന്‍ ഡീര ആന്‍ഡ് അദര്‍ സ്റ്റോറീസ് ' എന്ന പുസ്തകം പങ്കുവച്ചുകൊണ്ട് അമല്‍ ഫൈസല്‍ നടത്തി.

പി.എന്‍. ഗോപീകൃഷ്ണന്‍ രചിച്ച 'നാഥുറാം ഗോഡ്‌സെയും ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും ' ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചു. 'മഹാരാജാസ് അഭിമന്യു ജീവിതക്കുറിപ്പുകള്‍' എന്ന സൈമണ്‍ ബ്രിട്ടോയുടെ പുസ്തകത്തിന്റെ വായനാനുഭവം സുരേഷ് ലാല്‍ പങ്കുവച്ചു. സതീഷ് കുമാര്‍ വളവില്‍ 'ശാസ്ത്രം സമൂഹം സമാധാനം' എന്ന ഡി ഡി കൊസാംബിയുടെ പുസ്തകത്തിന്റെ അവലോകനം നടത്തി.. എം. നന്ദകുമാറിന്റെ കഥാസമാഹാരം ബീന അവതരിപ്പിച്ചു.

എം. ഫൈസല്‍, സീബ കൂവോട്, നിഖില ഷമീര്‍, നജ്മ നൗഷാദ്, ഫാത്തിമ സഹ്റ, നാസര്‍ കാരക്കുന്ന്, വിനയന്‍, സുനില്‍, നിഹാസ് അബ്ദുല്‍സലാം, അഖില്‍ ഫൈസല്‍, നൗഷാദ് കോര്‍മത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക