Image

ഫാമിലി കോണ്‍ഫറന്‍സ് 2020; രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഇടവകയില്‍

രാജന്‍ വാഴപ്പള്ളില്‍ Published on 30 January, 2020
ഫാമിലി കോണ്‍ഫറന്‍സ്  2020;  രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഇടവകയില്‍
വാഷിംഗ്ടണ്‍ ഡി.സി:  മലങ്കര ഓര്‍ത്തഡോക്‌സ്  ചര്‍ച്ച് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം നടത്തുന്ന ഇടവക സന്ദര്‍ശന ങ്ങളുടെ ഭാഗമായി കമ്മിറ്റിഅംഗങ്ങള്‍ സ്റ്റാറ്റന്‍ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

ജനുവരി  12-നു ഞായറാഴ്ച വിശുദ്ധകുര്‍ബാനക്കുശേഷം നടന്ന യോഗത്തില്‍ വികാരി വെരിറവ. പൗലോസ് ആദായി കോര്‍എപ്പിസ്‌കോപ്പാ കമ്മിറ്റിഅംഗങ്ങളെ സ്വാഗതം ചെയ്തു. ജനറല്‍ സെക്രെട്ടറി ജോബി ജോണ്‍ , കമ്മിറ്റി അംഗങ്ങളായ സണ്ണി വര്ഗീസ്, ജോര്‍ജ് തോമസ് , ഷൈനി രാജൂഎന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ചും, റെജിസ്‌ട്രേഷനെകുറിച്ചും, സുവനീറിലേക്കു നല്‍കാവുന്നപരസ്യങ്ങള്‍ എന്നിവയെ കുറിച്ചുംവിവരണം നല്‍കി.

ഇടവകയില്‍ നിന്നും മുന്‍കോണ്‍ഫറന്‍സുകള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ സഹായങ്ങള്‍ക്കും ജോബി ജോണ്‍ നന്ദിപറഞ്ഞു. ഈവര്‍ഷവും അതുപോലുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായി അറിയിച്ചു.

ഇടവകയില്‍നിന്നുള്ള ആദ്യരജിസ്‌ട്രേഷന്‍ ജോബി ജോണിനു നല്‍കികൊണ്ട് വികാരി വെരി. റവ . . പൗലോസ് ആദായികോര്‍എപ്പിസ്‌കോപ്പാ രജിസ്‌ട്രേഷന്‍കിക്ക്  ഓഫ് നിര്‍വഹിച്ചു. 

തുടര്‍ന്ന് നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ചെയ്യുകയും സുവനീറിലേക്കു പരസ്യങ്ങള്‍നല്‍കുകയും ചെയ്തു. ഇടവകയില്‍നിന്നും നല്‍കിയ ക്രമീകരണങ്ങള്‍ക്കും, സഹായങ്ങള്‍ക്കും കോണ്‍ഫറന്‍സ് കമ്മിറ്റിനന്ദി അറിയിച്ചു.



ഫാമിലി കോണ്‍ഫറന്‍സ്  2020;  രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഇടവകയില്‍ഫാമിലി കോണ്‍ഫറന്‍സ്  2020;  രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഇടവകയില്‍ഫാമിലി കോണ്‍ഫറന്‍സ്  2020;  രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഇടവകയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക