Image

ഏഷ്യന്‍ അഡൈ്വസറി കമ്മീഷന്‍ അംഗമായി പ്രേം പരമേശ്വരന്‍ സത്യപ്രതിജ്ഞ ചെയ്തു

Published on 30 January, 2020
ഏഷ്യന്‍ അഡൈ്വസറി കമ്മീഷന്‍ അംഗമായി പ്രേം പരമേശ്വരന്‍ സത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടണ്‍, ഡി.സി: പ്രസിഡന്റിന്റെ ആഡൈ്വസറി കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസിഫിക് ഐലന്‍ഡേഴ്സ് അംഗമായി പ്രേം പരമേശ്വരന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മുന്‍പാകെ സത്യപ്രതിഞ്ജ ചെയ്തു. കമ്മീഷനിലെ ഏക ഇന്ത്യന്‍ അംഗമാണ്.

ബഹുരാഷ്ട്ര മീഡിയ-ഫിലിം കമ്പനിയായ ഇറൊസിന്റെ ഗ്രൂപ്പ് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായ പര്‍മേശ്വരന്‍, ആദ്യകാല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളായ വെണ്‍ പരമേശ്വരന്റെയും ഡോ. പ്രിസില്ല പരമേശ്വരന്റെയും ഏക പുത്രനാണ്.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി എലൈന്‍ ഷാവോ, കൊമേഴ്‌സ് സെക്രട്ടറി വില്ബര്‍ റോസ്, ലേബര്‍ സെക്രട്ടറി യൂജിന്‍ സ്‌കാലിയ എന്നിവര്‍ പങ്കെടുത്തു. മൂന്നു ക്യാബിനറ്റ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. ലൂണാര്‍ ന്യു ഇയര്‍ ആഘോഷത്തിന്റെ ഭാഗമായിരുന്നു ചടങ്ങ്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇയര്‍ ഓഫ് ദി ഗോള്‍ഡന്‍ റാറ്റ് അനുസ്മരണ സ്റ്റാമ്പും പുറപ്പെടുവിച്ചു.

ആഘോഷിക്കാന്‍ ഈ വര്‍ഷം ഒട്ടേറെ കാര്യങ്ങളുണ്ടെന്നു വൈസ് പ്രസിഡന്റ് പെന്‍സ് പറഞ്ഞു. പ്രസിഡന്റ് ട്രമ്പിന്റെ നേത്രുത്വത്തില്‍ സമ്പദ് രംഗം കുതിച്ചു കയറുന്നു. മുന്‍പെങ്ങുമില്ലാത്ത പോലെ ഏഷ്യന്‍ അമേരിക്കക്കാര്‍ സാമ്പത്തികമായി മുന്നേറുന്നു. ചെറുതും വലുതുമായ നഗരങ്ങളില്‍ ഏഷ്യന്‍ അമേരിക്കക്കാര്‍ മുതല്‍ മുടക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു-പെന്‍സ് ചൂണ്ടിക്കാട്ടി

നമ്മുടെ സമൂഹത്തിനു അമേരിക്കന്‍ ഡ്രീം സാക്ഷാല്ക്കരിക്കുന്നതിനു ഒട്ടേറേ കാര്യങ്ങള്‍ ചെയ്യാന്‍ കമ്മീഷനാകുമെന്നു ചെയര്‍മാന്‍ ഡോ. പോള്‍ സു പറഞ്ഞു.

കമ്മീഷനിലെ മറ്റ് അംഗങ്ങള്‍: ഡോ. പോള്‍ സു, ഫ്‌ലോറിഡ; കോണ്‍ഗ്രസ് വുമന്‍ അമറ്റ സി. റഡിവഗെന്‍, അമേരിക്കന്‍ സമോവ;റവ. ഹെര്‍മ്മന്‍ മാര്‍ട്ടിര്‍, ടെക്‌സസ്; ഗവര്‍ണര്‍ എഡ്ഡി കാല്‍ വോ, ഗുവാം; ഡോറിസ് ഫ്‌ളോര്‍സ് ബ്രൂക്ക്‌സ്, ഗുവാം; ഗ്രേസ് വൈ. ലീ, മിഷിഗന്‍; സൂപ്പര്‍വൈസര്‍ മിഷല്‍ പി. സ്റ്റീല്‍, കാലിഫോര്‍ണിയ; ചിലിംഗ് ടോംഗ്, മെരിലാന്‍ഡ്; ജെന്നിഫര്‍ കര്‍നഹന്‍, മിനസോട്ട; ജോര്‍ജ് ലെയിംഗ്, കൊളൊറഡൊ; ജാന്‍ ലി ലൊ, നെവാഡ, കെയിക്കൊ ഒറാള്‍, മാസച്ചുസെറ്റ്‌സ്

വാള്‍ സ്ട്രീറ്റില്‍ ഇന്‍ വെസ്റ്റ്മെന്റ് ബാങ്കറായി 24 വര്‍ഷത്തെ പരിചയമുള്ള പ്രേം പരമേശ്വരന്‍ 2015-ല്‍ ആണുഇറോസില്‍ ചെര്‍ന്നത്. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് ഇന്‍വെസ്റ്റ്മെന്റ് ബാങ്കറെന്ന നിലയില്‍ ഉപദേഷ്ടാവായിരുന്ന പരമേശ്വരന്റെ മികവില്‍ ആക്രുഷ്ടരായി കമ്പനി മേധാവികള്‍ അദ്ധേഹത്തെ ഇറോസിലേക്കു ക്ഷണിക്കുകയായിരുന്നു.

നേരത്തെ ജെഫ്രീസ്സ് എല്‍.എല്‍.സിയില്‍ മീഡിയ, ടെലികമ്യൂണിക്കേഷന്‍സ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗിന്റെ ഗ്ലോബല്‍ ഹെഡായി ചേരുന്നതിനു മുന്‍പ് ഡോഷ് ബാങ്കിന്റെ മീഡിയ ആന്‍ഡ് ടെലികോം വിഭാഗത്തിന്റെ അമേരിക്ക ഹെഡ് ആയിരുന്നു.

അതിനു മുന്‍പ് ഗോള്‍ഡ്മാന്‍ സാക്സിലും സലൊമോന്‍ ബ്രദേഴ്സിലും പ്രവര്‍ത്തിച്ചു. ബാങ്കറെന്ന നിലയില്‍ 300 വങ്കിട ഇടപാടുകള്‍ വിജയകരമാക്കിയ അപൂര്‍വം ചിലരിലൊരാളാണ്.

കൊളംബിയ യൂണിവേസ്ഴ്സിറ്റിയില്‍ നിന്നു ബി.എ.യും, എം.ബി.എ യും നേടിയിട്ടൂള്ള പ്രേം, ന്യു യോര്‍ക്ക് വെസ്റ്റ്ചെസ്റ്ററിലെ സ്‌കാര്‍സ്ഡെയിലില്‍ നിന്നാണു സ്‌കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയയത്. സ്‌കാര്‍സ്ഡെയ്ലിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നായിരുന്നു വെണ്‍ പരമേശ്വരന്റെയും പ്രിസില്ലയുടെയും.

അമ്പതുകളില്‍ അമേരിക്കയിലെത്തിയ വെണ്‍ പരമേശ്വരന്‍, വി.കെ.ക്രുഷ്ണമേനോന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെസ്റ്റ്ചെസ്റ്ററില്‍ ഡോ. പ്രിസ്ലില്ല പരമേശ്വരന്‍ 33 വര്‍ഷം മുന്‍പ് സ്ഥാപിച്ച ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റിയും ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റിയും സജീവമായി ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നു.
ഏഷ്യന്‍ അഡൈ്വസറി കമ്മീഷന്‍ അംഗമായി പ്രേം പരമേശ്വരന്‍ സത്യപ്രതിജ്ഞ ചെയ്തുഏഷ്യന്‍ അഡൈ്വസറി കമ്മീഷന്‍ അംഗമായി പ്രേം പരമേശ്വരന്‍ സത്യപ്രതിജ്ഞ ചെയ്തുഏഷ്യന്‍ അഡൈ്വസറി കമ്മീഷന്‍ അംഗമായി പ്രേം പരമേശ്വരന്‍ സത്യപ്രതിജ്ഞ ചെയ്തുഏഷ്യന്‍ അഡൈ്വസറി കമ്മീഷന്‍ അംഗമായി പ്രേം പരമേശ്വരന്‍ സത്യപ്രതിജ്ഞ ചെയ്തുഏഷ്യന്‍ അഡൈ്വസറി കമ്മീഷന്‍ അംഗമായി പ്രേം പരമേശ്വരന്‍ സത്യപ്രതിജ്ഞ ചെയ്തുഏഷ്യന്‍ അഡൈ്വസറി കമ്മീഷന്‍ അംഗമായി പ്രേം പരമേശ്വരന്‍ സത്യപ്രതിജ്ഞ ചെയ്തു
Join WhatsApp News
Thomas T Oommen 2020-01-30 22:45:08
Congratulations to Mr. Prem and also to dear Mr. Ven and Dr. Priscilla Parameswaran. We are proud of you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക