Image

അറ്റലാന്റാക്കു പുത്തനുണര്‍വേകി അമ്മയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബില്‍ സെമിനാറും

ജോയിച്ചന്‍ കരിക്കാടന്‍ Published on 31 January, 2020
അറ്റലാന്റാക്കു പുത്തനുണര്‍വേകി അമ്മയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബില്‍ സെമിനാറും
അറ്റ്‌ലാന്റാ : ഇന്തൃയുടെ 71ാമത് റിപ്പബ്‌ളിക്ക് ദിനാഘോഷങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി 26ന് ഷുഗര്‍ ഹില്‍ സിറ്റി ഹാളില്‍ സമുചിതമായി കൊണ്ടാടി. പ്രസിഡന്റ് ഡൊമിനിക്ക് ചാക്കൊനാലിന്റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മുഖ്യാതിഥിയായിരുന്ന  കര്‍ട്ട് തൊംസണ്‍ ധമുന്‍ അറ്റ്‌ലാന്റാ സ്‌റ്റേറ്റ് സെനറ്റര്‍പ ഉത്ഘാടനം ചെയ്തു.  അമേരിക്കയിലെ വിവിധ തലങ്ങളില്‍,  പ്രത്യേകിച്ച് അറ്റ്‌ലാന്റായിലെ വിവിധ തലങ്ങളില്‍ ഇന്തൃന്‍ സമൂഹത്തിന്റെ ,അതിലുപരി മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതും പ്രശംസനീയവും  ആണ് എന്ന് കര്‍ട്ട് തോംസണ്‍ പറയുകയുണ്ടായി.  റിച്ചാര്‍ഡ്  ഡീന്‍ വിന്‍ഫീല്‍ഡ്,  ആല്‍ഫ്രെഡ് ജോണ്‍, സുജാത ഗുപ്ത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയുണ്ടായി. 

തുടര്‍ന്നു നടന്ന ചടങ്ങില്‍ ഡയറക്ടര്‍  ബോര്‍ഡ്  അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നു അമ്മയുടെ 10ാമതു ജന്മദിനാഘോഷങ്ങളുടെ ലോഗോ കര്‍ട്ട് തോംസണ്‍ നിര്‍വ്വഹിച്ചു. അമ്മയുടെ വനിതാ വിഭാഗമായ കേരള വനിതാ വേദിയുടെ ഔദ്യോഗിക നാമകരണ പ്രഖ്യാപനം  മോളി മുര്‍ത്താസ നിര്‍വ്വഹിച്ചു. അമ്മയുടെ പത്താം ജന്മദിനാഘോഷങ്ങള്‍ ഈ വര്‍ഷം വന്‍ പരിപാടികളോടെ നടത്തപ്പെടുമെന്ന്  ഡൊമനിക്ക് ചാക്കോനാല്‍ അറിയിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറുകയുണ്ടായി.

യോഗത്തില്‍ അമ്മ സെക്രട്ടറി റോഷന്‍ മെറാന്‍ഡസ് സ്വാഗതവും ട്രഷറാര്‍ ജെയിംസ് കല്ലറക്കാനിയില്‍  കൃതജ്ഞതയും രേഖപ്പെടുത്തി.
അറ്റലാന്റാക്കു പുത്തനുണര്‍വേകി അമ്മയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബില്‍ സെമിനാറും
അറ്റലാന്റാക്കു പുത്തനുണര്‍വേകി അമ്മയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബില്‍ സെമിനാറും
അറ്റലാന്റാക്കു പുത്തനുണര്‍വേകി അമ്മയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബില്‍ സെമിനാറും
അറ്റലാന്റാക്കു പുത്തനുണര്‍വേകി അമ്മയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബില്‍ സെമിനാറും
അറ്റലാന്റാക്കു പുത്തനുണര്‍വേകി അമ്മയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബില്‍ സെമിനാറും
അറ്റലാന്റാക്കു പുത്തനുണര്‍വേകി അമ്മയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബില്‍ സെമിനാറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക