Image

റ്റാമ്പായില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ടി.ഉണ്ണികൃഷ്ണന്‍ Published on 31 January, 2020
റ്റാമ്പായില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
റ്റാമ്പാ: മലയാളീ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ മലയാളികള്‍ ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഐ സി സി ഹാളില്‍ , ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ് ഓഫ് ടാമ്പാ ബേ ആണ് റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്. മലയാളീ അസോസിയേഷന്റെ ചെണ്ടമേളവും , കേരളീയ കലാരൂപങ്ങളോടെ ഒരുക്കിയിരുന്ന ബൂത്തും , മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ശ്രെദ്ധ പിടിച്ചുപറ്റി.

 
എം.എ.സി.ഫ് പ്രസിഡന്റ് ഷാജു ഔസെഫ് , സെക്രട്ടറി പോള്‍ ജോസ് , ട്രഷറര്‍  സണ്ണി ജേക്കബ്, ജോ ട്രഷറര്‍  മാര്‍ട്ടിന്‍ ചിറ്റിലപ്പള്ളി , ഷിബു തണ്ടാശ്ശേരില്‍ , സജി കരിമ്പന്നൂര്‍ , ലിജു ആന്റണി തുടങ്ങിയവരോടൊപ്പം എം എ സി ഫ്  ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സാല്‍മോന്‍ മാത്യു , ബാബു തോമസ് വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ അഞ്ജന കൃഷ്ണന്‍ , ഷീല ഷാജു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 ചെണ്ട മേളത്തിന് കമ്മിറ്റിക്കാരോടൊപ്പം പ്രവീണ്‍ നമ്പ്യാര്‍, പ്രഫുല്‍ നായര്‍, പ്രദീപ് മരുത്തുപറമ്പില്‍, ബിജി തോമസ് , രമേശ് വാസുദേവന്‍ , റീത്ത മാര്‍ട്ടിന്‍ , ജോഷുവ ലിജു  തുടങ്ങിയവരും പങ്കെടുത്തു.

മാര്‍ച്ച് ഏഴിന് നടക്കുന്ന എം എ സി ഫ് ന്റെ മുപ്പതാമത് വാര്‍ഷിക ആഘോഷങ്ങളിലേക്കും , മാര്‍ച്ച് പതിനാലിന് നടക്കുന്ന ഇന്ത്യന്‍ കോണ്‍സുലാര്‍ സര്‍വീസ് ക്യാമ്പിലേക്കും എല്ലാവരെയും എം എ സി ഫ്  ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

റ്റാമ്പായില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചുറ്റാമ്പായില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചുറ്റാമ്പായില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചുറ്റാമ്പായില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക