Image

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 11 മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published on 31 January, 2020
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 11 മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ലാല്‍ കെയെര്‍സ് ബഹ്‌റൈന്റെ നേതൃത്വത്തില്‍ ഐ.ബി.ഡി ബഹ്‌റൈന്‍, ബഹ്‌റൈന്‍ മലയാളീസ് എന്നിവരുടെ സഹകരണത്തോടെ ജനുവരി 31  വെള്ളിയാഴ്ച  സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്  ബ്ലഡ് ബാങ്കില്‍ വച്ച് 11 മത്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8  മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ സ്വദേശികളും, വിദേശികളും അടക്കം ഏകദേശം 100 ഓളം ആളുകള്‍ രക്തദാനം ചെയ്തു. ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ , ട്രെഷറര്‍ ഷൈജു , വൈ. പ്രസിഡന്റ്  ടിറ്റോ ഡേവിസ് ,  ബ്ലഡ് ഡോണോര്‍സ് കണ്‍വീനര്‍ മണിക്കുട്ടന്‍  മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ അരുണ്‍ നെയ്യാര്‍, രതിന്‍, സോനു, രഞ്ജിത്, പ്രദീപ്, വിഷ്ണു, തോമസ് ഫിലിപ്പ്,  ജസ്റ്റിന്‍, രതീഷ് , അഖില്‍, നിഖില്‍,  ബഹ്‌റൈന്‍ മലയാളീസ് അഡ്മിന്‍സ് ഡാനി, സുഭാഷ്, വിനോദ്  എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 11 മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 11 മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 11 മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക