Image

കുവൈറ്റ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളിയുടെ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നടത്തി

Published on 31 January, 2020
കുവൈറ്റ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളിയുടെ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നടത്തി
കുവൈത്ത്: ജീവകാരുണ്യ പ്രവര്‍ത്തന പാതയില്‍ പതിറ്റാണ്ടുകള്‍ ആയി പ്രവര്‍ത്തിച്ചു വരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഗള്‍ഫ് മേഖലയിലെ പുരാതന ദേവാലയങ്ങളില്‍ ഒന്നായ കുവൈറ്റ് സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളി യുടെ 2019 - 2020 വര്‍ഷത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിധവാ പെന്‍ഷന്‍ പദ്ധതിയിലേക്കുളള ഫണ്ട് സമര്‍പ്പണവും ,ഭവന നിര്‍മാണ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനവും പുതിയ ഭവന നിര്‍മാണത്തിനുള്ള ധനസഹായ വിതരണവും മാര്‍ ഗ്രീഗോറിയോസ് കാരുണ്യ സെന്റര്‍ നിര്‍മാണ ഫണ്ടിലേക്കുള്ള ആദ്യ ഗഡു സമര്‍പ്പണവും ജനുവരി 29 നു പരുമല സെമിനാരിയില്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.

സമ്മേളനം കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. കല്‍ക്കട്ട ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി റവ. .ഡോ. എം.ഒ. ജോണ്‍, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ,പരുമല ഹോസ്പിറ്റല്‍ സിഇഒ ഫാ.എം.സി. പൗലോസ്,പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് ,പഴയ പള്ളി മുന്‍ വികാരി ഫാ. ഏബ്രാഹാം പാറാബുഴ, ഇടവക ട്രസ്റ്റി .പോള്‍ വര്‍ഗീസ്, പ്രോജക്ട് കണ്‍വീനര്‍മാരായ നൈനാന്‍ ചെറിയാന്‍ , വര്‍ഗീസ് എബ്രഹാം, യുവജനപ്രസ്ഥാനം സെക്രട്ടറി മനു മോനച്ചന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വൈദിക ശ്രേഷ്ഠര്‍ ,അല്‍മായ പ്രതിനിധികള്‍ ,പഴയ പള്ളി ഇടവക അംഗങ്ങള്‍, മുന്‍ ഇടവകഅംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക