Image

അമ്മയുടെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

ആനി അനുവേലില്‍ Published on 01 February, 2020
അമ്മയുടെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
അറ്റ്‌ലാന്റ: ബഹുമാനപ്പെട്ട മുന്‍ ജോര്‍ജിയ സ്‌റ്റേറ്റ് സെനറ്റര്‍ കര്‍ട്ട് തോംസണ്‍ ജനുവരി 26 ന് ഷുഗര്‍ ഹില്‍ സിറ്റി ഹാളില്‍ അമ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ നൂറുകണക്കിന് അംഗങ്ങളുടെയും അഭ്യുദയകാംഷികളുടേയും സാന്നിധ്യത്തില്‍ അസ്സോസ്സിയേഷന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ പ്രത്യേക ലോഗോ ഔദ്യോഗികമായി പുറത്തിറക്കി.  ശ്രീ തൊംസണ്‍ തന്റെ പ്രസംഗത്തില്‍ കേരള ജനതയുടെ ദേശസ്‌നേഹത്തെയും സമ്പന്നമായ സംസ്‌കാരത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.

'കഴിഞ്ഞ 10 വര്‍ഷമായി എന്റെ മുന്‍ഗാമികള്‍ സംഘടിപ്പിച്ച ചകരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും സ്‌റ്റേജ് ഷോകളും ഈ അസോസിയേഷനെ അറ്റ്‌ലാന്റയിലെ വേറിട്ട ഒരു അസ്സോസ്സിയെഷനായി വളരാന്‍ സഹായിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ പത്താം വാര്‍ഷികം ഒരു അര്‍ത്ഥവത്തായ ഒരു ആഘോഷമാക്കാനാണ്  ഞങ്ങളുടെ ആഗ്രഹം,' പത്താം വാര്‍ഷികാഘോഷത്തിനുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറായി കൊണ്ടിരിക്കുന്നതായും പ്രസിഡണ്ട് ഡൊമിനിക് ചാക്കോനാല്‍ പറഞ്ഞു.

'അമ്മയുടെ നിലവാരമുള്ള പ്രവര്‍ത്തനങ്ങള്‍ നൂറുകണക്കിന് പുതുതലമുറ കേരളീയര്‍ അമ്മയെ പിന്തുണയ്ക്കുവാന്നും അവരുടെ ഹൃദയങ്ങളില്‍ എറ്റെടുക്കുവാന്നും കാരണമായി,' ജനറല്‍ സെക്രട്ടറി റോഷെല്‍ മെറാന്‍ഡെസ് കാര്‍ത്തിക് പറഞ്ഞു. 2020 ല്‍ അമ്മയുടെ പത്താം വാര്‍ഷികാഘോഷങ്ങള്‍ പ്രഖ്യാപിച്ച  അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി, അടുത്ത ദശകത്തില്‍ അമ്മ അസോസിയേഷനെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന വിവിധ ആശയങ്ങള്‍ ആണ് മുന്നോട്ട് വച്ചിരിക്കുന്നത്. 


പത്താം വാര്‍ഷികത്തോടനുബന്ധിച്ചു ഉള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും, കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ തന്നെ വരുമെന്നും  ഈ ആശയത്തിന് മുന്‍കൈയെടുത്ത ജെയിംസ് കല്ലറക്കാണിയില്‍ പറഞ്ഞു.
 
പുതിയ സെലിബ്രേഷന്‍ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും,  ടിക്ക് ടോക്ക്,  സെല്‍ഫിസ്, കവിതാ രചന, ഉപന്യാസ രചന, ഫോട്ടോഗ്രാഫി  എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

അമ്മയുടെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുഅമ്മയുടെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക