Image

ഡോ.മാത്യു ജോണ്‍ നിര്യാതനായി

Published on 01 February, 2020
ഡോ.മാത്യു ജോണ്‍ നിര്യാതനായി

ബര്‍ലിന്‍ : ജര്‍മനിയിലെ മലയാളി സമൂഹത്തിലെ കാരണവര്‍ എന്നു വിശേഷിപ്പിക്കുന്ന ഡോ. മാത്യു ജോണ്‍ (ആബുച്ചായന്‍ - 89) ആലുവായില്‍ നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി രണ്ടിന് (ഞായര്‍) ഉച്ചയ്ക്ക് ഒരു മണിക്ക് ആലുവ തോട്ടയ്ക്കാട്ടുകര സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ .

ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം എടുത്തശേഷം 1952 ല്‍ കപ്പല്‍ മാര്‍ഗം ജനീവ വഴി ജര്‍മനിയില്‍ എത്തിയ ആബൂച്ചായന്‍ ഇലക്ട്രിക്കല്‍ , മെക്കാനിക്കല്‍ വിഷയങ്ങളില്‍
സ്‌കോളര്‍ഷിപ്പോടുകൂടി ഡോക്ടറേറ്റ് നേടി. തുടര്‍ന്നു വോക്‌സ് വാഗണ്‍ കമ്പനിയില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വോള്‍ഫ് സ് ബുര്‍ഗില്‍ ആയിരുന്നു താമസം. അവിവാഹിതനാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക