Image

കെ. എച്. എന്‍. എ ഗ്ലോബല്‍ കണ്‍വെന്‍ഷന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു

Published on 02 February, 2020
കെ. എച്. എന്‍. എ ഗ്ലോബല്‍ കണ്‍വെന്‍ഷന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു
ഫീനിക്‌സ്, അരിസോണ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ. എച്. എന്‍. എ ) യുടെ 2021 ലെ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി  ഡോ. സതീഷ് അമ്പാടി അറിയിച്ചു.

ഡോ. രവി രാഘവന്‍ ചെയര്‍മാന്‍ ആയും നാരായണ്‍ നെയ്തലത് വൈസ് ചെയര്‍മാന്‍ ആയും അഞ്ജലി ഫോറം രൂപീകരിച്ചു. മറ്റു അംഗങ്ങള്‍: സുരേന്ദ്രന്‍ നായര്‍, രാജീവ് ഭാസ്‌കരന്‍, സുധീര്‍ പ്രയാഗ, സജീവ് മാടമ്പത്, സജിത്ത് തൈവളപ്പില്‍, രാധകൃഷ്ണന്‍, സുജ പിള്ള, മേഘ വാരിയര്‍, ഉണ്ണികൃഷ്ണന്‍ ടി, മിനി നായര്‍, പ്രസന്നന്‍ പിള്ള എന്നിവരാണ്.

ജടായുപാറ ശ്രീരാമ ടെമ്പിള്‍ പ്രോജക്റ്റ് കമ്മിറ്റിയിലേക്ക് ഡോ. രുഗ്മിണി പദ്മകുമാറിനെ ചെയര്‍ ആയി
തിരഞ്ഞെടുത്തു. അംഗങ്ങള്‍: രാംദാസ് പിള്ള, പ്രകാശന്‍ നമ്പൂതിരി, Dr. ഹരി നമ്പൂതിരി, ശശിധരന്‍ നായര്‍, ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, രാജേഷ് കുട്ടി, കൊച്ചുണ്ണി എലവന്മാദം, ശ്രീജിത്ത് ശ്രീനിവാസന്‍.

മീഡിയ & മാര്‍ക്കറ്റിംഗ് ചെയര്‍മാന്‍ ആയി ശ്രീജിത്ത് ശ്രീനിവാസനെയും വൈസ് ചെയര്‍ ആയി നിമ്മി സജിത്തിനെയും തിരഞ്ഞെടുത്തു. നന്ദകുമാര്‍ ചക്കിങ്കല്‍, സുരേഷ് രാമകൃഷ്ണന്‍, ശ്രീകുമാര്‍ പി, സതീശന്‍ നായര്‍, സ്മിത ഹരിദാസ്, ബിനോയ് വാരിയര്‍ എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍.

വെബ്‌സൈറ്റ് കമ്മിറ്റിയിലേക്ക് കൈലാസ്  മണ്ണെപറമ്പില്‍, നിമ്മി സജിത്ത് എന്നിവരെ ചെയര്‍ പേഴ്സണ്‍, കോ-ചെയര്‍ പേഴ്സണ്‍ ആയും നിശ്ചയിച്ചു. സജിത്ത് തൈവളപ്പില്‍, സുധീര്‍ പ്രയാഗ, നന്ദകുമാര്‍, മേഘ വാരിയര്‍, വരുണ്‍ നായര്‍, രവി ശങ്കര്‍, സുനില്‍ വീട്ടില്‍, ബിനോയ് വാരിയര്‍, എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍. 
കെ. എച്. എന്‍. എ ഗ്ലോബല്‍ കണ്‍വെന്‍ഷന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക