Image

വി.ടി. ബലറാം എം.എല്‍.എയ്ക്ക് പമ്പ സ്വീകരണം നല്‍കി

(ജോര്‍ജ്ജ് ഓലിക്കല്‍) Published on 03 February, 2020
വി.ടി. ബലറാം എം.എല്‍.എയ്ക്ക് പമ്പ സ്വീകരണം നല്‍കി
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാ സാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്‍ കേരള നിയമസഭയിലെ മിന്നും താരമായ തൃത്താല എം.എല്‍.എ വി.ടി. ബലറാമിന് സ്വീകരണം നല്‍കി.

ജനുവരി 28ാം തീയതി ചൊവ്വാഴ്ചപമ്പ ഇന്ത്യന്‍ കമ്യൂണിറ്റിസെന്ററിലാണ് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ വി.ടി. ബലറാമിെന പമ്പയിലേí് സ്വാഗതംചെയ്തു. പ്രസിഡന്റ് അലക്‌സ് തോമസ്അദ്ധ്യക്ഷ പ്രസംഗം നടത്തി.

സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഇന്ത്യാ രാജ്യം ഇന്ന് നേരിടുന്ന പൗരത്വ പ്രശ്‌നവും വര്‍ഗീയതയും അപകടകരമായ ഫാസിസത്തിലേíാണ് നയിക്കുന്നതെന്നും രാജ്യത്തെ വര്‍ഗ്ഗ വര്‍ണ്ണ ജാതിമതങ്ങള്‍ക്ക് അതീതമായി കാണാന്‍ കോണ്‍ഗ്രസ്സിന് മാത്രമെ സാധിക്കുകയുള്ളുവെന്നും പറഞ്ഞു.പമ്പയുടെ സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹംശ്ലാഘിച്ചു.

ഫാദര്‍ ഫിലിപ്പ് മോഡയില്‍, ജോര്‍ജ്ജ്ഓലിക്കല്‍,ജോബി ജേര്‍ജ്ജ്,  സുധ കര്‍ത്ത, മോഡിജേക്കബ്, ജോര്‍ജ്ജ് നടവയല്‍, ജീമോന്‍ ജേര്‍ജ്ജ്,  രാജന്‍ സാമുവല്‍,ജോസ് ആറ്റുപുറം തോമസ് പോള്‍, റോണിവറുഗീസ്, ജേക്കബ് കോര, റോയിസാമുവല്‍, എബി മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫീലിപ്പോസ് ചെറിയാന്‍ നന്ദിപ്രകാശനം നടത്തി.

പമ്പയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: അലക്‌സ് തോമസ് (പ്രസിഡന്റ്),215 850 5268 ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി) 215 605 5109, ജോര്‍ജ്ജ് ഓലിക്കല്‍ (ട്രഷറര്‍) 215 873 4365.


വി.ടി. ബലറാം എം.എല്‍.എയ്ക്ക് പമ്പ സ്വീകരണം നല്‍കിവി.ടി. ബലറാം എം.എല്‍.എയ്ക്ക് പമ്പ സ്വീകരണം നല്‍കിവി.ടി. ബലറാം എം.എല്‍.എയ്ക്ക് പമ്പ സ്വീകരണം നല്‍കിവി.ടി. ബലറാം എം.എല്‍.എയ്ക്ക് പമ്പ സ്വീകരണം നല്‍കിവി.ടി. ബലറാം എം.എല്‍.എയ്ക്ക് പമ്പ സ്വീകരണം നല്‍കിവി.ടി. ബലറാം എം.എല്‍.എയ്ക്ക് പമ്പ സ്വീകരണം നല്‍കി
Join WhatsApp News
VJ Kumr 2020-02-04 09:08:16
കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു 'ഞാന്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമാണ് പ്രചോദനമായത്. അതുകൊണ്ടാണ് ഞാന്‍ ബിജെപി തിരഞ്ഞെടുത്തത്'-സമീര്‍ ദ്വിവേദി പറഞ്ഞു. ഒരു ദശാബ്ദക്കാലത്തോളം എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ജനാര്‍ദന്‍ ദ്വിവേദി. Read more: https://www.emalayalee.com/varthaFull.php?newsId=204217 നഷ്ടംതിരിച്ചുപിടിച്ച് വിപണി: നേട്ടത്തിനുപിന്നിലെ കാരണങ്ങള്‍...... ബജറ്റ് ആഴ്ചയിലെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ കുതിപ്പ്. ചൊവ്വാഴ്ച സെന്‍സെക്‌സ് 900 പോയന്റിലേറെ കുതിച്ചു. നിഫ്റ്റിയാകട്ടെ 11,982 നിലവാരത്തിലെത്ത... Read more at: https://www.mathrubhumi.com/money/ stock-market/factors-that-have-helped-sensex- nifty-recover-1.4500469
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക