Image

റിപ്പോര്‍ട്ടിംഗില്‍ തെറ്റുകള്‍: അയോവ കോക്കസ് ഫലം വൈകുന്നു

Published on 04 February, 2020
റിപ്പോര്‍ട്ടിംഗില്‍ തെറ്റുകള്‍: അയോവ കോക്കസ് ഫലം വൈകുന്നു
ഡീ മോയിന്‍സ്, അയോവ:
ഇലക്ഷന്‍ തീരും മുന്‍പ് ഫലം വരുന്ന പതിവ് തെറ്റിച്ച് അയോവയിലെ ഡമോക്രാറ്റിക്കോക്കസിന്റെ ഫലം ഇനിയും വന്നില്ല. ഇന്നലെ രാത്രി 10 മണിയോടെ വരേണ്ട ഫലം ഇന്ന് (ചൊവ്വ) ഉച്ചക്കു ശേഷം വരുമെന്നാണു പാര്‍ട്ടി സ്റ്റേറ്റ് നേത്രുത്വം പറയുന്നത്.

1765 പോളിംഗ് സ്ഥലങ്ങളില്‍ നിന്നുള്ള വിവരം ലഭിച്ചതില്‍ പലതിലും തെറ്റും ഇരട്ടിപ്പും എല്ലാം കണ്ടതിനെ തുടര്‍ന്നാണു ഫല പ്രഖ്യാപനം മാറ്റിയത്. സ്ഥാനാര്‍ഥികളെല്ലാം അടുത്തയാഴ്ച പ്രൈമറീ നടക്കുന്ന ന്യു ഹാമ്പ്ഷയറിലേക്കു പോയി.

എങ്കിലും ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡ് മുന്‍ മേയര്‍ പീറ്റ് ബുട്ടീഗും വെര്‍മ്മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സും വിയജയം അവകാശപ്പെട്ടു. സൗത്ത് ബെന്‍ഡ് പോലെ ഒരു പഞ്ചായത്തിന്റെ മേയര്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും 38 വയസ് മാത്രമുള്ള സുന്ദരനായ പീറ്റ് ബുട്ടിഗിനു നല്ല ജന പിന്തുണ ഉണ്ടെന്നു തന്നെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗേ ആയിരുന്നില്ലെങ്കില്‍ വയസന്‍ സഥാനാര്‍ഥികള്‍ക്കിടയില്‍ ബുട്ടിഗ് വന്‍ വിജയം നേടുമായിരുന്നു എന്നുംകരുതപ്പെടുന്നു.

മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, സെനറ്റര്‍ എലിസബത്ത് വാറന്‍, സെനറ്റര്‍ ഏമി ക്ലോബുഷര്‍ എന്നിവരും മുന്‍ നിരയിലുണ്ട്. ദേശീയ തലത്തില്‍ ബൈഡന്‍ ആണു മുന്നിലെങ്കിലും അയോവക്കാര്‍ക്ക് അദ്ധേഹത്തോട് അത്ര പഥ്യമില്ലായിരുന്നു

മുന്‍ ന്യു യോര്‍ക്ക് മേയറും ബില്യനറുമായ മൈക്ക് ബ്ലൂംബെര്‍ഗ് മുന്നേറുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസംഗം ടുള്‍സി ഗബ്ബാര്‍ഡ് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല.

കോക്കസ് ശരിയായി നടത്താന്‍ അറിയാത്തവര്‍ എങ്ങനെ രാജ്യം ഫരിക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് പരിഹസിച്ചു.

ഇതേ സമയം അയോവയില്‍ റിപ്പബ്ലിക്കന്‍ കോക്കസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് വന്‍ വിജയം നേടി. 97 ശതമാനം വോട്ടു നേടി സ്റ്റേറ്റിലെ 35 ഡെലിഗേറ്റുകളെയും ട്രമ്പ് സ്വന്തമാക്കി.

ട്രമ്പിനെ എതിര്‍ക്കുന്ന മുന്‍ മസച്ചുസെറ്റ്‌സ് ഗവര്‍ണര്‍ ബില്‍ വെല്‍ഡിനു 1.3 ശതമാനവും ഇല്ലിനോയിയില്‍ നിന്നുള്ള മുന്‍ കോങ്ങ്രസംഗം ജോ വാല്ഷ് 1.2 ശതമാനവുംവോട്ട് നേടി.

കഴിഞ്ഞ തവണ ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് ആണു അയോവയില്‍ വിജയിച്ചത്. ട്രമ്പ് രണ്ടാം സ്ഥാനത്തായിരുന്നു 

കോക്കസ് എന്നാണു പേരെങ്കിലും ഫലത്തില്‍ ആദ്യ പ്രൈമറി ആണിത്.

ഈ മാസം 10-നു ന്യു ഹാമ്പ്ഷയറില്‍ പ്രൈമറി നടക്കും. ഈ രണ്ടു സ്റ്റേറ്റുകളിലെ വിജയം പിന്നീടുള്ള സ്റ്റേറ്റുകളിലെ ഫലത്തെ വലിയ തോതില്‍ സ്വാധീനിക്കും.

പതിനൊന്നു സ്ഥാനാര്‍ഥികളാണു അയോവയില്‍ മല്‍സരിക്കുന്നത്. ജോ ബൈഡനും ബെര്‍ണി സാന്‍ഡേഴ്‌സും മുന്നില്‍. മൂന്നാമതൊരാള്‍ മുന്നില്‍ വന്നാലും അത്ഭുതപ്പെടേണ്ടതില്ല.

സ്റ്റേറ്റിലെ 1700-ഓളം കേന്ദ്രങ്ങളിലാണുകോക്കസ് യോഗങ്ങള്‍. സ്റ്റേറ്റിനു പുറത്ത് 24 സ്ഥലത്ത് കോക്കസ് നടക്കും. വിദേശത്തു മൂന്നും. ജോര്‍ജിയയിലെ ടിബ്ലിസി, സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ, ഫ്രാന്‍സിലെ പാരിസ് എന്നിവിടങ്ങളില്‍. അവിടെയുള്ള അയോവ പൗരന്മാര്‍ക്ക് കോക്കസില്‍ പങ്കെടുക്കാം.

2008- 240,000 പേര്‍ കോക്കസില്‍ പങ്കെടുത്തതാണു റിക്കാര്‍ഡ്. ഇത്തവണ അത് മറികടക്കുകയാണു ലക്ഷ്യം. ഡമോക്രാറ്റുകള്‍ക്കു മാത്രമേ ഡമോക്രാറ്റിക് കോക്കസില്‍ പങ്കെടുക്കാനാകൂ. പക്ഷെ കോക്കസ് നടക്കുന്നിടത്തു ചെന്നാല്‍ പാര്‍ട്ടി അംഗത്വം കയ്യോടേ കിട്ടും.

കോക്ക്‌സ് 41 ഡലിഗേറ്റുകളെയും 8 സൂപ്പര്‍ ഡലിഗേറ്റുകളെയും തെരെഞ്ഞെടുക്കും. ഡലിഗേറ്റുകല്‍ക്കു സ്ഥാനാര്‍ഥി മാറാനാവില്ല. സൂപ്പര്‍ ഡലിഗേറ്റുകള്‍ക്ക് ആരെ വേണമെങ്കിലും പിന്തുണക്കാം.

കോക്കസില്‍ പങ്കെടുക്കുന്നവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരിനു ചുറ്റും അണി നിരക്കും. പങ്കെടുക്കുന്നവരില്‍ 15 ശതമാനത്തില്‍ താഴെ പേരാണു ഒരു സ്ഥാനാര്‍തിക്കു കിട്ടിയതെകില്‍,അവര്‍ മറ്റൊരാളുടെ കൂടെ അണി നിരക്കണം. ആദ്യം തന്നെ 15 ശതമാനം ഒരു സ്ഥാനാര്‍ഥിക്കു കിട്ടിയാല്‍ അവര്‍ക്ക് പിന്നെ മറ്റൊരാള്‍ക്കു പിന്തുണ നല്കാനാവില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു കോക്കസല്ല, രഹസ്യ ബാലട്ടാണ്. ഇത്തവണയും പ്രസിഡന്റ് ട്രമ്പിനു കാര്യമായ എതിരൊന്നുമില്ല.
റിപ്പോര്‍ട്ടിംഗില്‍ തെറ്റുകള്‍: അയോവ കോക്കസ് ഫലം വൈകുന്നു
Join WhatsApp News
Boby Varghese 2020-02-04 15:17:02
In 2016, the Democrats screwed Bernie Sanders. They are trying to do the same game again. Anyway, Sanders will win in Iowa. Biden may be coming to the fourth place. Biden is the king of corruption and investigating him became an impeachable offense.
Abuse of power 2020-02-04 23:04:22
Rush Limbaugh awarded Medal of Freedom in surprise State of the Union move David Duke will also be given Medal of Freedom award soon
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക