Image

കേരളത്തെ തീര്‍ത്തും അവഗണിക്കുന്ന കേന്ദ്ര ബജറ്റ്: കല കുവൈറ്റ്

Published on 04 February, 2020
 കേരളത്തെ തീര്‍ത്തും അവഗണിക്കുന്ന കേന്ദ്ര ബജറ്റ്: കല കുവൈറ്റ്
കുവൈത്ത്: അടിസ്ഥാന വര്‍ഗത്തെ തീര്‍ത്തും അവഗണിക്കുന്ന ഒരു വെറും പ്രസംഗം മാത്രമാണ് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ്. കാര്‍ഷിക മേഖലയില്‍ ആശാവാഹമായ സ്വപ്ന പദ്ധതികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ കാര്‍ഷിക വികസനം ലക്ഷ്യമാക്കിയുള്ള തുക വകയിരുത്തിയിട്ടില്ല.

സ്വകാര്യവല്‍ക്കരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കുള്ള ഉദാര സമീപനങ്ങള്‍ക്കും ഊന്നല്‍ നല്‍കി അടിസ്ഥാന വര്‍ഗത്തെ പാടെ അവഗണിച്ചിരിക്കുന്നു. ഐഡിബിഐ ബാങ്ക് പൂര്‍ണമായും എല്‍ഐസിയുടെ സ്വകാര്യവല്‍കരണത്തിന് തുടക്കമിടുന്നതും ആശങ്കാവഹമാണ്.

സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം കുറയ്ക്കുന്നതോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ്, വയോജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുള്‍പ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് വര്‍ദ്ധനവില്ല. വര്‍ദ്ധിച്ച തോതില്‍ പ്രവാസികള്‍ മടങ്ങി വരുന്ന സാഹചര്യത്തില്‍ അവരുടെ പുനരധിവാസത്തെക്കുറിച്ച് ബജറ്റില്‍ ഒന്നും തന്നെ കാണുന്നില്ല. കേരളം മുന്നോട്ടുവച്ചിട്ടുള്ള പദ്ധതികള്‍ നിരാകരിച്ചതോടൊപ്പം നടപ്പു പദ്ധതികളുടെ തുകയും തീര്‍ത്തു വകയിരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് ഇന്നത്തെ സാന്പത്തിക മാന്ദ്യ കാലഘട്ടത്തില്‍ തീര്‍ത്തും നിരാശാജനകമാണെന്ന് കല കുവൈത്ത് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക