Image

ഒടുവില്‍ എന്റെ ട്യൂമര്‍ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു

നന്ദു മഹാദേവ Published on 04 February, 2020
ഒടുവില്‍ എന്റെ ട്യൂമര്‍ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു
ഒടുവില്‍ എന്റെ ട്യൂമര്‍ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു
പ്രണയിനിയുടെ പിറന്നാള്‍ ദിനത്തില്‍ (ക്യാന്‍സര്‍ ദിനത്തില്‍) എന്റെ പ്രിയപ്പെട്ടവരോട് പങ്കു വയ്ക്കാന്‍ ഇതിനേക്കാള്‍ സന്തോഷമുള്ള വാര്‍ത്ത എന്താണുള്ളത്..

മൂന്ന് കീമോ കഴിഞ്ഞു..
സ്‌കാനിംഗ് കഴിഞ്ഞു...
ഇപ്പോള്‍ ട്യൂമര്‍ നന്നായി തന്നെ ചുരുങ്ങി തുടങ്ങിയിട്ടുണ്ട്....

ഈ യുദ്ധം ജയിക്കാനുള്ളതാണ്..
ഈ ചുവടുകളും അടവുകളും നാളെ എന്നെപ്പോലെ ഞങ്ങളെപ്പോലെ ഈ മമാങ്കത്തില്‍ ഏര്‍പ്പെടുന്ന ചാവേറുകള്‍ക്ക് ആത്മവിശ്വാസവും മാതൃകയും ആകേണ്ടതാണ്...

ഓരോ ദിവസവും അഞ്ചു നേരം വേദനക്കുള്ള മോര്‍ഫിന്‍ കഴിച്ചാണ് ഞാന്‍ പിടിച്ചു നില്‍ക്കുന്നത്..
എന്നിട്ടും ചില രാത്രികളില്‍ നെഞ്ചത്തു വെടിയേറ്റത് പോലെയുള്ള വേദനയാണ്..
എന്നാലും ഞാനേറ്റവും സന്തോഷിക്കുന്ന ക്യാന്‍സര്‍ ദിനമാണ് ഇന്ന്..

എത്രയെത്ര അതിജീവനകഥകളാണ് സമൂഹം മുഴുവന്‍ നിറയുന്നത്..
എത്ര പേരാണ് ആര്‍ജ്ജവത്തോടെ വിളിച്ചു പറയുന്നത് എനിക്ക് ക്യാന്‍സര്‍ ആണ്..
ഞാന്‍ പൊരുതി ജയിക്കും എന്ന്..

ഞങ്ങളുടെ അതിജീവനം ക്യാന്‍സര്‍
ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സ്
കൂട്ടായ്മയില്‍ ഏകദേശം 13000
അംഗങ്ങളുണ്ട്..
ഒന്ന് തളര്‍ന്നാല്‍ കൈതാങ്ങാകാന്‍
13000 പേരുടെ കരങ്ങള്‍ ഉള്ളത് ഒരു
വലിയ കാര്യം തന്നെയാണ്..
ഈ ക്യാന്‍സര്‍ ദിനത്തില്‍ ഞങ്ങള്‍
സമൂഹത്തിന് നല്‍കുന്ന ഏറ്റവും വലിയ
സമ്മാനവും ഈ കൂട്ടായ്മ തന്നെയാണ്..
പ്രിയപ്പെട്ടവരുടെ സ്‌നേഹവും
പിന്തുണയും ആണ് അതിജീവനം കൂട്ടായ്മയുടെ വിജയം

കഠിന വേദനകളെ പുഞ്ചിരിച്ചു കൊണ്ട്
നേരിടാന്‍ ഞങ്ങള്‍ പഠിപ്പിക്കും..

അടര്‍ന്നു തെറിച്ച വായയും നാവും
കൊണ്ട് ആത്മവിശ്വാസത്തിന്റെ
മുദ്രാവാക്യം വിളിപ്പിക്കാന്‍ ഞങ്ങള്‍
പഠിപ്പിക്കും..

കൊഴിഞ്ഞ മുടിയും ക്ഷീണവും കൊണ്ട്
പാതിയടഞ്ഞ മിഴികളും ദുര്‍ബലമായ
ശരീരവും അര്‍ബുദത്തിന് മുന്നില്‍
തോല്‍ക്കില്ലെന്നും വിജയം
ചങ്കൂറ്റത്തോടെ നേടുമെന്നും ഞങ്ങള്‍ പഠിപ്പിക്കും..

ഈ ട്രീറ്റ്‌മെന്റ് കഴിഞ്ഞാലുടന്‍ ഇന്ത്യ
മുഴുവന്‍ ഒരു അതിജീവന യാത്ര
നടത്തണം എന്നതാണ് എന്റെ ലക്ഷ്യം..
ലോകം മുഴുവനുള്ള ക്യാന്‍സര്‍
രോഗികള്‍ക്ക് ആത്മവിശ്വാസം
നല്‍കാനും സാന്ത്വനം നല്‍കാനും വേണ്ടി
ഒരു അതിജീവനയാത്ര
അത് ഞാന്‍ നടത്തിയിരിക്കും.....

സര്‍വ്വേശ്വരന്റെ കാരുണ്യവും പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനയും ഉള്ളിടത്തോളം കാലം ഞാനെന്ന ഈ നിലയത്തില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹം നിലയ്ക്കില്ല !

നമ്മുടെ ജീവിതത്തില്‍ അത്ഭുതം ഒന്നും നടക്കില്ല..
നമ്മള്‍ തന്നെ അത്ഭുതമായി മാറുകയാണ് വേണ്ടത്

പുകയരുത്...
ജ്വലിക്കണം..!

അര്‍ബുദത്തെ ഈ ഭൂമിയില്‍ നിന്ന്
തുടച്ചുമാറ്റാനും ലോക അര്‍ബുദ ദിനം
എന്ന ഈ ഒരു ദിനം ഇല്ലാതാക്കാനും
നമുക്ക് കഴിയും..
പകരം അര്‍ബുദത്തെ ഇല്ലായ്മ
ചെയ്തതിന്റെ സന്തോഷമായി ഈ ദിനം
നമ്മള്‍ ആഘോഷിക്കും..
അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന്
പ്രതിജ്ഞ എടുത്തുകൊണ്ട് നമുക്ക്
മുന്നോട്ട് പോകാം...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ
കൈകളിലാണ് ഞാന്‍...
എന്നെപ്പോലെ തന്നെ അര്‍ബുദവും
ആയുള്ള യുദ്ധത്തില്‍ ഒരു കാല്‍
നഷ്ടപ്പെട്ടവരാണ് എല്ലാവരും..
ജസ്റ്റിനും പ്രഭുവും അനീഷേട്ടനും..
ഞാനിരിക്കുന്നത് അവരുടെ
കാലുകളുടെ ബലത്തില്‍ അല്ല..
ചങ്കുകളുടെ ആത്മവിശ്വാസത്തിന്റെ തകര്‍ക്കാന്‍
പറ്റാത്ത വിശ്വാസത്തിന് മുകളിലാണ്..

വേദനിക്കുന്നവര്‍ക്ക് ഒരു
വാക്കുകൊണ്ട് പോലും കൈത്താങ്ങ്
ആകുവാന്‍ പ്രിയമുള്ളവരെ
ഓരോരുത്തരെയും അതിജീവനം
കുടുംബത്തിലേക്ക് സ്വാഗതം
ചെയ്യുന്നു..

ഒപ്പം പ്രാര്‍ത്ഥനകളും വേണം..
അതാണ് നമ്മുടെ ഊര്‍ജ്ജം 
ഒടുവില്‍ എന്റെ ട്യൂമര്‍ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു ഒടുവില്‍ എന്റെ ട്യൂമര്‍ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു ഒടുവില്‍ എന്റെ ട്യൂമര്‍ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക