Image

വിദ്യാഭ്യസ ധനസഹായം വിതരണം ചെയ്തു

Published on 04 February, 2020
വിദ്യാഭ്യസ ധനസഹായം വിതരണം ചെയ്തു

കുവൈത്ത്: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് കൊല്ലം ഫെസ്റ്റ് 2019 '' ഭാഗമായി പ്രഖ്യാപിച്ച വിദ്യാഭ്യസ ധന സഹായം 2018-19 വര്‍ഷത്തില്‍ പത്താം ക്ലാസ്സിലും, പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ ആറു താലൂക്കില്‍ നിന്നും പന്ത്രണ്ട് കുട്ടികള്‍ക്ക് പതിനായിരം രൂപ വീതം വിദ്യാഭ്യസ ധന സഹായം വിതരണം ചെയ്തു.

കൊല്ലം പബ്‌ളിക് ലൈബ്രററി ഹാളില്‍ സമാജം പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഇരവിപുരം എംഎല്‍എ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യപ്രഭാക്ഷണവും ധനസഹായ വിതരണവും നിര്‍വഹിച്ചു . ജോണ്‍ മാത്യൂ (റിട്ട. ഹെഡ്മാസ്റ്റര്‍), സുരേഷ് ചവറ, ഷാജി പുന്നല, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ തന്പിലൂക്കോസ് സ്വാഗതവും രക്ഷാധികാരി ജെയിംസ് പൂയപ്പള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക