Image

കൈരളി ടിവി യൂ എസ് എ വ്യൂവേഴ്‌സ് അവാര്‍ഡ് അമൃത സോഹന്

Published on 04 February, 2020
 കൈരളി ടിവി യൂ എസ് എ  വ്യൂവേഴ്‌സ് അവാര്‍ഡ് അമൃത സോഹന്
ന്യൂ യോര്‍ക്ക്: എല്ലാവര്‍ഷവും കൈരളി ടിവി യൂ എസ് എ പ്രവര്‍ത്തകരും പ്രേക്ഷകരും നല്‍കുന്ന ക്യാഷ് അവാര്‍ഡുംഫലകവും ഇക്കുറി കൈരളിടിവി എക്‌സി: പ്രൊഡ്യൂസര്‍ അമൃത സോഹന്.

മികച്ചപ്രോഗ്രാമുകളിലൂടെശ്രദ്ധേയമായ കൈരളിടി 20 വര്‍ഷം പിന്നിട്ടിരിക്കുയാണ്. 2000- ലെ ചിങ്ങപ്പിറവിയോടൊപ്പമാണ് മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡും അതിന്റെ കാഴ്ചയായ കൈരളിയും പിറന്നത്. മലയാളിയുടെ അതിരുകള്‍ കടന്ന് അത് ഇന്‍ഡ്യയുടെ ചക്രവാളത്തിന്റെ അപ്പുറത്തേയ്ക്ക് പറന്ന്, അമേരിക്കയിലുമെത്തി, ഡിഷ് നെറ്റിലൂടെ, യപ്പ് ടിവിയിലൂടെ,സ്ലിങ്ങ് ടിവിയിലൂടെ.

ഒരു ചാനലിലൂടെ സ്വന്തം ബിംബങ്ങളും പ്രതിബിംബങ്ങളും കണ്ടറിഞ്ഞ വര്‍ഷങ്ങള്‍. പൊതുജനം ഉടമയായി ഒരു ചാനല്‍ അന്നുവരെ ആര്‍ക്കും കഴിയില്ലായിരുന്നു. നൈതികത മൂലധനമാക്കി ഇന്നുവരെ. സാങ്കേതിക വിദ്യയുടെ ആ സാദ്ധ്യതകളെയാണ് കൈരളിയും ഇന്ധനമാക്കിയത്. എന്നാല്‍ സാമൂഹ്യബാദ്ധ്യതകള്‍ ഏറെ ആയിരുന്ന ടെലിവിഷന്‍ വെറും ആനന്ദ വ്യവസായം ആക്കി ആത്മാവ് അടിയറവയ്ക്കാത്തതിനാലാണ് കൈരളി വേറൊരു ചാനലാകാതെ വേറിട്ട ചാനലായത്. മലയാളത്തിന്റെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും സര്‍ഗാത്മകമായി സമ്മേളിച്ച ദൃശ്യനുഭവമായിരുന്നു കൈരളിയുടെ കൈമുതല്‍.

കഴിഞ്ഞ 10വര്‍ഷമായി കൈരളി ടി വി യില്‍ പ്രോഗ്രാം ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗമായി അമൃത പ്രവര്‍ത്തിക്കുന്നു.

മാമ്പഴം -കവിതയുടെ റിയാലിറ്റി ഷോ. രണ്ടു തവണ സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട് ഈ പ്രോഗ്രാമിന്. മനസ്സില്‍ ഒരു മഴവില്ല്, മധുചന്ദ്ര ലേഖ, മമ്മി ആന്‍ഡ് മി, സെല്‍ഫി, ജീവിതം സാക്ഷി, തുടങ്ങിയ പരിപാടികളുടെ പ്രൊഡ്യൂസര്‍. 2018 ലെ മികച്ച ടിവി ഷോക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ജോണ്‍ ബ്രിട്ടാസ് അവതാരകനായിട്ടുള്ള ഞാന്‍ മലയാളി, ജെ ബി ജംഗ്ഷന്‍, കൂടാതെ കുട്ടി ഷെഫ് എന്നി മൂന്നു പരിപാടികള്‍ അമൃത ഉള്‍പ്പെടെ ഉള്ളവരുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ചെയ്തുവരുന്നത്.

ഒപ്പം കൈരളിയുടെ മുഖ മുദ്രയായ ജ്വാല, കതിര്‍, ഇന്നോട്ടേക്, ഫീനിക്‌സ്, ഡോക്ടര്‍സ് പുരസ്‌കാരങ്ങളുടെ പ്രൊഡ്യൂസര്‍ കൂടിയാണ്.

ജനുവരിയില്‍ കൈരളിയുടെ തിരുവനന്തപുരം ഓഫീസില്‍ വച്ച് നടന്നു മീറ്റിംഗില്‍മലയാളം കമ്മ്യൂണിക്കേഷന്‍ അക്കൗണ്ടിങ്ങ് ഹെഡ് വെങ്കിട്ട രാമന്‍, ബെറ്റി ലൂയിസ് ബേബി, ചന്ദ്രശേഖര്‍ എന്‍ പി,വര്‍മ്മ, എം രാജീവ്, ഉണ്ണി ചെറിയാന്‍, രാജേഷ്മറ്റു പ്രവര്‍ത്തകര്‍എന്നിവര്‍ക്ക് പുറമെ ഉപഹാരം നല്‍കാനായി കൈരളി ടിവിയുടെ യു എസ് പ്രധിനിധി ജോസ് കാടാപുറം, ഇഎം സ്റ്റീഫന്‍ (കേരള സെന്റര്‍), രാം പിള്ള കാലിഫോര്‍ണിയ (ലോക കേരള സഭ മെമ്പര്‍) എന്നിവര്‍സന്നിഹിതരായിരുന്നു. 
 കൈരളി ടിവി യൂ എസ് എ  വ്യൂവേഴ്‌സ് അവാര്‍ഡ് അമൃത സോഹന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക