Image

അനുയോജ്യ ജീവിതപങ്കാളിയ്ക്കായ് യു.എസ്. നസ്രാണി മാട്രിമോണി.കോം.

ജോജി കോട്ടൂര്‍ Published on 05 February, 2020
അനുയോജ്യ ജീവിതപങ്കാളിയ്ക്കായ്  യു.എസ്. നസ്രാണി മാട്രിമോണി.കോം.
ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അല്‍മയ സംഘടനയായ എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ വൈവാഹിക വെബ്‌സൈറ്റായ 
https://www.usnazranimatrimony.com/ യാഥാര്‍ത്ഥ്യമായി. 

ചിക്കാഗോ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് വെബ് സൈറ്റിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ബിഷപ്പ്മാര്‍ ജോയി ആലപ്പാട്ട്, ചാന്‍സലര്‍ ജോണിക്കുട്ടി പുലിശ്ശേരി, എസ്.എം.സി.സി. ഡയറക്ടര്‍ ഫാ.കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ എസ്.എം.സി.സി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയനിലം എന്നിവരോടൊപ്പം എസ്.എം.സി.സി. ചിക്കാഗോ, രൂപതാ ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

അമേരിക്കന്‍ സാഹചര്യങ്ങളില്‍ ജീവിക്കുന്ന പാരമ്പര്യ വിശ്വാസം സ്വീകരിച്ച യുവതീ യുവാക്കള്‍ക്ക്  തങ്ങളുടെ സാംസ്‌കാരി തനിമയിലുള്ള കുടുംബ ജീവിതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബ്‌സൈറ്റ് രൂപീകരിച്ചിട്ടുള്ളത്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരമാവധി ഊന്നല്‍ കൊടുത്തിട്ടുണ്ട്. 

വെബ്‌സൈറ്റ് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച ജിയോ കടവേലില്‍, ജോസഫ് പാക്യപള്ളി, ടോണി ജോണ്‍ എന്നിവര്‍ക്കും മാര്‍ഗ്ഗനിര്‍ദേശം നല്‍കിയ സഹപ്രവര്‍ത്തകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും എസ്.എം.സി.സി. നാഷ്ണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി, ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാപള്ളി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ട്രഷറര്‍ ജോസ് സെബാസ്റ്റിയന്‍ എന്നിവര്‍ അഭിനന്ദനങ്ങള്‍ നേരുന്നു.

 അമേരിക്കന്‍ മലയാളി യുവതി യുവാക്കളുടെയും മാതാപിതാക്കളുടെയും അഭ്യര്‍ത്ഥനയാല്‍ തുടങ്ങിയ ഈ സംരംഭത്തിന് അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവടങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

വാര്‍ത്ത തയ്യാറാക്കിയത്: ജോജി കോട്ടൂര്‍

അനുയോജ്യ ജീവിതപങ്കാളിയ്ക്കായ്  യു.എസ്. നസ്രാണി മാട്രിമോണി.കോം.അനുയോജ്യ ജീവിതപങ്കാളിയ്ക്കായ്  യു.എസ്. നസ്രാണി മാട്രിമോണി.കോം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക