Image

പ്രഭുദേവയുടെ ആദ്യ പൊലീസ്‌ കഥാപാത്രം 'പൊന്‍ മാണിക്യവേല്‍' ഫെബ്രുവരി 21ന് പ്രദര്‍ശനത്തിന് എത്തും

Published on 05 February, 2020
പ്രഭുദേവയുടെ ആദ്യ പൊലീസ്‌ കഥാപാത്രം 'പൊന്‍ മാണിക്യവേല്‍' ഫെബ്രുവരി 21ന് പ്രദര്‍ശനത്തിന് എത്തും

പ്രഭുദേവ, തന്റെ കരിയറില്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് 'പൊന്‍മാണിക്യവേല്‍'. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നത്.ചിത്രം ഫെബ്രുവരി 21ന് പ്രദര്‍ശനത്തിന് എത്തും.

സംവിധായകന്‍ തന്നെയാണ് തിരക്കഥയും നിര്‍വ്വഹിക്കുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് കെ. ജി. വെങ്കടേഷ്. ചിത്രീകരണം പൂര്‍ത്തിയാകുന്ന ചിത്രം ഏപ്രിലില്‍ റിലീസിനെത്തും. മോഹന്‍ലാല്‍ നായകനാകുന്ന 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ് പ്രഭുദേവ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക