Image

നടന്‍ വിജയിയെ ആദായനികുതി വകുപ്പ്​ ചോദ്യം ചെയ്​തു

Published on 05 February, 2020
നടന്‍ വിജയിയെ ആദായനികുതി വകുപ്പ്​ ചോദ്യം ചെയ്​തു

ചെന്നൈ: തമിഴ്​നടന്‍ വിജയിയെ ആദായ നികുതി വകുപ്പ്​ ചോദ്യം ചെയ്​തു. വിജയ്​ നായകനായ ബിഗിലിന്‍െറ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ചോദ്യം ചെയ്യല്‍. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ്​ ഗ്രൂപ്പ്​ സിനിമക്ക്​ വായ്​പ നല്‍കിയ അന്‍ബു ചെല്ലിയാന്‍ എന്നിവരെയും മധുരയില്‍ ആദായ നികുതി വകുപ്പ്​ ചോദ്യം ചെയ്​തിട്ടുണ്ട്​.

നെയ്​വേലിയിലെ ഷൂട്ടിങ്​ സ്ഥലത്തെത്തിയാണ്​ വിജയിയെ ചോദ്യം ചെയ്​തത്​. ഇതോടൊപ്പം എ.ജി.എസ്​ സിനാമാസിന്‍െറ ഉടമസ്ഥതയിലുള്ള 20 സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തുന്നുണ്ട്​.

വിജയിയു​െട മെര്‍സല്‍, സര്‍ക്കാര്‍ തുടങ്ങിയ സിനിമകളെ വിമര്‍ശിച്ച്‌​ ബി.ജെ.പി രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ്​ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയത്​. ഇതിനിടെയാണ്​ ആദായ നികുതി വകുപ്പിന്‍െറ​ റെയ്​ഡ്​​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക