Image

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ്- ആലോചനായോഗം ഫെബ്രുവരി 9-ന് ഞായറാഴ്ച

സൈമണ്‍ മുട്ടത്തില്‍ Published on 05 February, 2020
ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ്- ആലോചനായോഗം ഫെബ്രുവരി 9-ന് ഞായറാഴ്ച
ചിക്കാഗോ: വടക്കേ അമേരിക്കയിലെ കായിക പ്രേമികളുടെ ആവേശമായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഈവര്‍ഷം ചിക്കാഗോയില്‍ വച്ചു കൈരളി ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 2020 മെയ് മാസം 23, 24 തീയതികളായി ചിക്കാഗോയിലെ നൈല്‍സ് വെസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു.

രണ്ടു ദിവസങ്ങളിലായി വളരെ വിപുലവും പുതുമകളോടെയും നടത്തപ്പെടുന്ന ഈവര്‍ഷത്തെ ടൂര്‍ണമെന്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വിപുലമായ കമ്മിറ്റി രൂപീകരിക്കുന്നതിനുമായി ഫെബ്രുവരി ഒമ്പതാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള ഫെല്‍ഡ് മാന്‍ ജിമ്മിലേക്ക് (Feldman GYM - 8800 W. Kathy Ln, Niles, IL 60714) ചിക്കാഗോയിലെ മുഴുവന്‍ കലാ-കായിക പ്രേമികളേയും ക്ഷണിച്ചുകൊള്ളുന്നതായി  ചിക്കാഗോ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സിബി കദളിമറ്റവും, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലും അറിയിച്ചു.

ഈവര്‍ഷത്തെ ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ് അന്താരാഷ്ട്ര വോളിബോള്‍ താരങ്ങളുടെ സാന്നിധ്യംകൊണ്ടും, വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍കൊണ്ടും, ആകര്‍ഷകമായ സമ്മാനങ്ങള്‍കൊണ്ടും പുതുമകള്‍ നിറഞ്ഞതായിരിക്കുമെന്നു സംഘാടക സമിതിയ്ക്കുവേണ്ടി ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റ് അലക്‌സ് കാലായില്‍, ട്രഷറര്‍ പ്രിന്‍സ് തോമസ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ ജോസ് മണക്കാട്ട് എന്നിവര്‍ അറിയിച്ചു.

ഫെബ്രുവരി ഒമ്പതാം തീയതി ഞായറാഴ്ച നടക്കുന്ന മീറ്റിംഗിലേക്ക് ചിക്കാഗോയിലെ മുഴുവന്‍ നല്ലവരായ കായികപ്രേമികളുടേയും സാന്നിധ്യം സംഘാടക സമിതിക്കുവേണ്ടി ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക