മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയുടെ താരരാജാക്കന്മാര് കഴിഞ്ഞ നാല് പതിറ്റാണ്ടുകളോളം മലയാള സിനിമകളില്‍ നിറഞ്ഞു നില്ക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളായി തന്നെ തുടരുമെങ്കിലും സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കാറായെന്നാണ് സംവിധായകന് അന്‍വര്‍ റഷീദ് പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് ഇക്കാര്യം തുറന്നു പറഞ്ഞത്
'' മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളായി തന്നെ തുടരും. എന്നാല്‍ ആ യുഗം അവസാനിക്കാന്‍ പോവുകയാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആളുകള്‍ക്ക് ഇരുവരും ചെയ്ത കഥാപാത്രങ്ങളിലൂടെയേ അറിയൂ. എന്നാല്‍ ഇന്നത്തെ സഹചര്യം അതല്ല. ആളുകള്‍ക്ക് അഭിനേതാക്കളെ അടുത്തറിയാം. അതിനു നന്ദി പറയേണ്ടത് സോഷ്യല്‍ മീഡിയയോടാണ്. ഓരോ സാഹചര്യങ്ങളോടും സന്ദര്‍ഭങ്ങളോടും ഇവര്‍ എങ്ങനെ പെരുമാറുമെന്ന് ആളുകള്‍ക്ക് അടുത്ത് കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ ഇവര്‍ സൂപ്പര്‍സ്റ്റാറുകളായി അല്ല നോക്കി കാണുന്നത്.'' അന്‍വര്‍ റഷീദ് പറഞ്ഞു. ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാന്‍സാണ് അന്‍വര്‍ റഷീദിന്റെ ഏറ്റവും പുതിയ ചിത്രം.