Image

ചിന്നമ്മ സഖറിയ (88) ന്യൂ യോര്‍ക്കില്‍ നിര്യാതയായി

ബിജു ജോണ്‍ Published on 05 February, 2020
ചിന്നമ്മ സഖറിയ (88) ന്യൂ യോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: റാന്നി കുന്നിരിക്കല്‍ മനയ്ക്കല്‍ പരേതനായ കുര്യന്‍ സഖറിയായുടെ ഭാര്യയും ഹിക്സ്വില്‍ ഇന്ത്യ പെന്തെക്കോസ്തല്‍ അസംബ്ലി സഭാംഗവുമായ ചിന്നമ്മ സഖറിയ (88) തിങ്കളാഴ്ച വൈകിട്ട് ന്യൂ യോര്‍ക്കില്‍ നിര്യാതയായി. പരേത റാന്നി മംഗലത്ത് കുടുംബാംഗമാണ്.

മക്കള്‍: കുര്യന്‍ സഖറിയ, ചിന്നമ്മ ജേക്കബ്, ഫിലിപ്പ് സഖറിയ, ഷാജി സഖറിയ, അലക്‌സാണ്ടര്‍ സഖറിയ. മരുമക്കള്‍: മേഴ്‌സി കുര്യന്‍, പി.ടി.ജേക്കബ്, പരേതയായ ഗ്രേസി ഫിലിപ്പ്, ജെസി ഷാജി, മോനമ്മ അലക്‌സാണ്ടര്‍.

സംസ്‌കാരശുശ്രൂഷകള്‍ ഫെബ്രുവരി 7 നു വെള്ളിയാഴ്ച വൈകിട്ട് 6 pm - 9 pm വരെ ഹിക്സ്വില്‍ ഇന്ത്യ പെന്തെക്കോസ്തല്‍ അസ്സംബ്ലിയില്‍ വച്ചും. (India Pentecostal Assembly, 343 Jerusalem Avenue, Hicksville, NY 11801) സംസ്‌കാരം ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ഹിക്സ്വില്‍ ഇന്ത്യ പെന്തെക്കോസ്തല്‍ അസ്സംബ്ലിയില്‍ വച്ചുള്ള ശുശ്രൂകള്‍ക്ക് ശേഷം ആള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ നടത്തപ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക