Image

പൗരത്വ നിയമത്തിനെതിരായ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പ്രമേയത്തിനു പരക്കെ സ്വാഗതം

പി പി ചെറിയാന്‍ Published on 05 February, 2020
പൗരത്വ നിയമത്തിനെതിരായ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പ്രമേയത്തിനു പരക്കെ സ്വാഗതം

സിയാറ്റില്‍: (വാഷിംഗ്ടണ്‍) ഇന്ത്യയില്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരെ വാഷിങ്ങ്ടണിലെ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കി.

കൗണ്‍സിലിലെ സോഷ്യലിസ്റ്റ് അംഗം ഇന്ത്യാക്കാരിയായ ക്ഷമ സാവന്ത് ആണ്പ്രമേയം അവതരിപ്പിച്ചത്. ഐകകണ്‌ഠ്യേനയാണ് കൗണ്‍സില്‍ പ്രമേയം പാസാക്കിയത്.

സിയാറ്റില്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്ന നഗരമാണെന്ന് ഊന്നിപറയുന്ന പ്രമേയം നഗരത്തിലെ ദക്ഷിണേഷ്യന്‍ സമൂഹത്തോട് ജാതി, മത, വര്‍ഗ ഭേദമന്യേ ഐക്യദാര്‍ഢ്യപ്പെടുന്നതായും വ്യക്തമാക്കി. മുസ്ലിം മതവിശ്വാസികള്‍, അടിച്ചമര്‍ത്തപ്പെട്ട ജാതിക്കാര്‍, സ്ത്രീകള്‍, തദ്ദേശീയര്‍, ലൈംഗിക ന്യൂനപക്ഷം എന്നീ വിഭാഗങ്ങളോട് വിവേചനപരമായ സമീപനം പുലര്‍ത്തുന്ന തരത്തില്‍ ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ എതിര്‍ക്കുന്നുവെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാനും എന്‍ആര്‍സി നിര്‍ത്തലാക്കാനും യുഎന്നിന്റെ വിവിധ അഭയാര്‍ത്ഥി ഉടമ്പകള്‍ അംഗീകരിച്ച് അഭയാര്‍ത്ഥികളെ സഹായിക്കാന്‍ തയാറാകണമെന്നും ഇന്ത്യന്‍ പാര്‍ലമെന്റിനോട് നഗരസഭ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നഗരസഭയുടെ തീരുമാനം ബഹുസ്വരതയേയും മത സ്വാതന്ത്ര്യത്തേയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള സന്ദേശമാകണമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ പ്രസിഡന്റ് അഹ്‌സന്‍ ഖാന്‍ പറഞ്ഞു. വിദ്വേഷവും മതഭ്രാന്തും പ്രചരിപ്പിക്കുന്നവര്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആഗ്രഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രമേയത്തിന്മേല്‍ പിന്തുണ സമാഹരിക്കുന്നതില്‍ പങ്കുവഹിച്ച ഇക്വാലിറ്റി ലാബിലെ തേന്‍മൊഴി സൗന്ദര്‍രാജനും നഗരസഭയുടെ നടപടിയില്‍ സന്തോഷം പങ്കുവെച്ചു.
Join WhatsApp News
VJ Kumr 2020-02-05 19:12:04
FYI: Below News showing the CONSEQUENCES/PROBLEMS facing by innocent "PRAVASIS: ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു, പ്രസിഡന്റ് ഒപ്പിട്ട ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ബെല്‍ജിയം, ചൈന, മലേഷ്യ, ന്യൂസിലാന്റ്, ബ്രിട്ടന്‍ തുടങ്ങിയ എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി ഇന്ത്യന്‍ ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഇന്ത്യന്‍ ലോകസഭയില്‍ അറിയിച്ചു. Read more: https://www.emalayalee.com/varthaFull.php?newsId=204332
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക