Image

സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സ് ജൂണ്‍ 12 മുതല്‍ 14 വരെ ടെക്‌സസില്‍

ഡോ. മാത്യു വൈരമണ്‍ Published on 05 February, 2020
സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സ് ജൂണ്‍ 12 മുതല്‍ 14 വരെ ടെക്‌സസില്‍
ഹൂസ്റ്റണ്‍: ഈവര്‍ഷത്തെ സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സ് 2020 ജൂണ്‍ 12 വെള്ളിയാഴ്ച മുതല്‍ 14 ഞായറാഴ്ച വരെ ക്യാമ്പ് കോപ്പാസ്, ഡന്റണ്‍, ടെക്‌സസില്‍ വച്ചു നടക്കുന്നതാണ്. വേദപുസ്തകത്തിലെ രൂത്തിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി 'തീരുമാനം ഭാവി നിര്‍ണ്ണയിക്കുന്നു' എന്നതാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രസംഗവിഷയം. സഹോദരന്മാരായ ജോസ് മാത്യൂസ് മംഗലാപുരം മൈക്ക ടട്ടില്‍, ജോയ് ജോണ്‍ ബാംഗ്ലൂര്‍, സജി മല്ലശേരി, സാമുവേല്‍ തോമസ് മഥുര എന്നിവരാണ് മുഖ്യ പ്രാസംഗീകര്‍.

ഈ കോണ്‍ഫറന്‍സിന്റെ സമയത്തുതന്നെ .യുവതീ-യുവാക്കള്‍ക്കുവേണ്ടി ഒരു യൂത്ത് റിട്രീറ്റും നടത്തുന്നതാണ്. കോണ്‍ഫറന്‍സിന്റെ ഭാരവാഹികളായി ഐസക്ക് സാമുവേല്‍ ഒക്ക്‌ലഹോമ- സെക്രട്ടറി, ഫിലിപ്പ് വടക്കന്‍ ഒക്ക്‌ലഹോമ- ട്രഷറര്‍, എം.ഒ. മോഹന്‍ ഡാളസ് - അസിസ്റ്റന്റ് ട്രഷറര്‍, ചാള്‍സ് ഡാനിയേല്‍ ഹൂസ്റ്റണ്‍ - യൂത്ത് & കുട്ടികളുടെ കോര്‍ഡിനേറ്റര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സിന്റേയും യൂത്ത് റിട്രീറ്റിന്റേയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും, പങ്കെടുക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കോണ്‍ഫറന്‍സിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ www.southwestbretheren.org സന്ദര്‍ശിക്കുക.

സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സ് ജൂണ്‍ 12 മുതല്‍ 14 വരെ ടെക്‌സസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക