Image

'ഞാനൊരു നല്ല പ്രണയിനിയാണെന്ന് എന്‍റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും'; ആസിഫ് അലിയുടെ 'മാലാഖ' മനസ് തുറക്കുന്നു

Published on 06 February, 2020
'ഞാനൊരു നല്ല പ്രണയിനിയാണെന്ന് എന്‍റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും'; ആസിഫ് അലിയുടെ 'മാലാഖ' മനസ് തുറക്കുന്നു

കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് വീണ നന്ദകുമാര്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന 'മെട്രോ ഗേള്‍' ആസിഫ് അലിയുടെ ഭാര്യയായി, തനി നാടന്‍ പെണ്‍കുട്ടിയായി ചിത്രത്തില്‍ വളരെ തന്മയത്വത്തോടെ തന്നെ അഭിനയിച്ചു.


സെന്തില്‍രാജിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ കടംകഥയായിരുന്നു വീണയുടെ ആദ്യ ചിത്രം. വിനയ് ഫോര്‍ട്, ജോജു ജോര്‍ജ് എന്നിവരായിരുന്നു നായകന്‍മാര്‍.ആദ്യ ചിത്രത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാം വരവ് വീണ ഗംഭീരമാക്കി. മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ വീണ ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമാക്കുകയാണ്.

'പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ?. ജീവിതത്തില്‍ എനിക്കും ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക്കപ്പുകളും. ഒരു പ്രണയത്തെ കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും. നിലവില്‍ ഞാന്‍ എന്നെ തന്നെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം ചുറ്റുമുള്ള ആള്‍ക്കാരെയും പ്രണയിക്കുന്നു.'


'ബ്രേക്കപ്പായ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍ തന്നെയാണ്. അതില്‍ എന്റെ കാമുകന്മാര്‍ മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍ വരെ. എല്ലാം നല്ലതിനു വേണ്ടിയാണെന്ന വിശ്വിസിക്കുന്ന ആളാണ് ഞാന്‍. ചിലപ്പോള്‍ എന്റെ ജീവിത്തില്‍ മോശം അനുഭവങ്ങള്‍ നേരിട്ടില്ലായിരുന്നെങ്കില്‍ ഞാനിന്നൊരു നടിയായി മാറില്ലായിരുന്നു.' താരം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക