Image

ഡോ. സുനന്ദ നായര്‍ക്ക് ഗ്ലോബല്‍ മന്നം അവാര്‍ഡ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 06 February, 2020
ഡോ. സുനന്ദ നായര്‍ക്ക് ഗ്ലോബല്‍ മന്നം അവാര്‍ഡ്
ന്യൂ യോര്‍ക്ക്: ഇന്ത്യയിലെയും അമേരിക്കയിലെയും സാമുഹിക സംസ്‌കരിക രഗംങ്ങളില്‍ജ്വലിച്ചു നില്‍ക്കുന്നനടന വിസ്മയം ഡോ. സുനന്ദ  ഡോ. സുനന്ദ നായര്‍ക്ക് ഗ്ലോബല്‍ മന്നം അവാര്‍ഡ്  നല്‍കി എന്‍. എസ് . എസ്ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കുന്നു.

ജൂലൈ 3 മുതല്‍ 5വരെ ന്യൂ യോര്‍ക്കില്‍നടത്തുന്ന ഗ്ലോബല്‍ നായര്‍ സംഗമം കണ്‍വന്‍ഷനില്‍ നടക്കുന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ അറിയിച്ചു.

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ പ്രതിഭയാണ് ഡോ. സുനന്ദ നായര്‍ . മുംബയില്‍ ജനിച്ചു വളര്‍ന്നു അമേരിക്കയില്‍ താമസിക്കുന്ന സുനന്ദ നായര്‍ ആറാംവയസില്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. പലപ്രമുഖരായ ഗുരുക്കളില്‍ നിന്നുംവിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ നൃത്തം അവതരിപ്പിച്ചു. ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നര്‍ത്തകി. മോഹിനായാട്ടത്തിനും ഭാരതനാട്യത്തിനും വേണ്ടിസ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതം കഥകളിയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും ആദ്യമായി ന്രുത്തത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി എന്ന ബഹുമതിയും ഡോ. സുനന്ദ നായര്‍ക്ക്അര്‍ഹതപ്പെട്ടതാണ്. അതിനു ശേഷം നൃത്തത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1980 ല്‍ ബോബെയില്‍ ശ്രുതിലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാര്‍ട്ട്സ് എന്ന സ്ഥാപനം തുടങ്ങി. ഇപ്പോള്‍ അമേരിക്കയില്‍ ഹ്യൂസ്റ്റനില്‍ താമസിക്കുന്നു.

പാരമ്പര്യത്തിലൂന്നിയ പരീക്ഷണങ്ങളാണ് മോഹിനായാട്ടത്തിലും ഭാരതനാട്യത്തിലും ഡോ. സുനന്ദ നായരുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ഇത് പെട്ടെന്നൊരു വിപ്ലവം സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളല്ല. മോഹിനായാട്ടവും ഭാരതനാട്യവും പോലുള്ള ക്ലാസിക് കലകളുടെ ആസ്വാദകരുടെ എണ്ണം ഇന്ന് പരിമിതമാണ്. ആ ആസ്വാദക സമൂഹത്തെ തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ട് വരണമെങ്കില്‍ പാരമ്പര്യം നഷ്ടപ്പെടുത്താതെ അതില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തി മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നു. മോഹിനിയാട്ടത്തെയും ഭാരതനാട്യത്തെയും ജനകീയമാക്കുന്നതില്‍ ഡോ. സുനന്ദ നായര്‍വഹിച്ച പങ്ക് വളരെ വലുതാണ്.

മുന്ന്ദിവസങ്ങളിലായി അരങ്ങേറുന്ന ഈ നായര്‍ മഹാ സമ്മേളനത്തിനോട് അനുബന്ധിച്ചു ഡോ. സുനന്ദ നായര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ഇത് അര്‍ഹതക്കുള്ള അംഗീകാരം ആണെന്നും  നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ അപ്പുകുട്ടന്‍ പിള്ള, ജയപ്രകാശ് നായര്‍, പ്രദീപ് പിള്ള, ബീനാ കാലത്ത് നായര്‍, മനോജ് പിള്ള, വിമല്‍ നായര്‍, കിരണ്‍ പിള്ള, സന്തോഷ് നായര്‍, പ്രസാദ് പിള്ള, ഡോ. ശ്രീകുമാരി നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ജയന്‍ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായര്‍, നാരായണ്‍ നായര്‍, ജയകുമാര്‍ പിള്ള , കണ്‍വെന്‍ഷന്‍ കോ ചെയര്‍ പ്രദീപ് മേനോന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വാനംപാടി കെ. എസ്സ് . ചിത്ര വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ഈകണ്‍വെന്‍ഷനില്‍ മല്ലിക സുകുമാരന്‍, നവ്യ നായര്‍, പ്രിയങ്ക നായര്‍, അശ്വതി നായര്‍, ബിജു സോപാനം, വി.കെ. പ്രകാശ്, കാവാലം ശ്രീകുമാര്‍, മുകുന്ദന്‍ തുടങ്ങി സിനിമ രംഗത്തെ പ്രഗല്ഭര്‍  പങ്കെടുക്കാൻ   സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഡോ. സുനന്ദ നായര്‍ക്ക് അവാര്‍ഡ് നല്‍കി ആധരിക്കുന്നതില്‍ എന്‍. എസ് . എസ്ഓഫ് നോര്‍ത്ത് അമേരിക്കക്ക്  തിയായ സന്തോഷം ഉണ്ടെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ സെക്രട്ടറി സുരേഷ് നായര്‍, ട്രഷര്‍ ഹരിലാല്‍, വൈസ് പ്രസിഡന്റ് സിനു നായര്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ കുന്നംകാലത്തു, ജോയിന്റ്  ട്രഷര്‍ സുരേഷ് നായര്‍ , കണ്‍വെന്‍ഷന്‍ ചെയര്‍ ശബരി നായര്‍ എന്നിവര്‍ അറിയിച്ചു. 
ഡോ. സുനന്ദ നായര്‍ക്ക് ഗ്ലോബല്‍ മന്നം അവാര്‍ഡ്ഡോ. സുനന്ദ നായര്‍ക്ക് ഗ്ലോബല്‍ മന്നം അവാര്‍ഡ്ഡോ. സുനന്ദ നായര്‍ക്ക് ഗ്ലോബല്‍ മന്നം അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക