Image

ആണത്തമുള്ള മനുഷ്യനൊപ്പം തിരശീല പങ്കിട്ടത്തില്‍ അഭിമാനം തോന്നുന്നു: വിജയ്യെ പിന്തുണച്ച് ഹരീഷ് പേരടി

Published on 06 February, 2020
ആണത്തമുള്ള മനുഷ്യനൊപ്പം തിരശീല പങ്കിട്ടത്തില്‍ അഭിമാനം തോന്നുന്നു: വിജയ്യെ പിന്തുണച്ച് ഹരീഷ് പേരടി

നടന്‍ വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി. ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് വിജയ്ക്കൊപ്പം നില്‍ക്കുന്നൊരു ചിത്രം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.


അതേസമയം വിജയ് ആദായനികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിട്ട് 23 മണിക്കൂര്‍ പിന്നിടുന്നു. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടില്‍ രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. അതിനിടെ ബിഗില്‍ സിനിമയ്ക്ക് പണം പലിശയ്ക്ക് നല്‍കിയ പ്രമുഖ പണമിടപാടുകാരന്‍ അന്‍പ് ചെഴിയന്റെ ഓഫീസില്‍ നിന്ന് 65 കോടി പിടിച്ചെടുത്തു. 
ദീപാവലിക്കു തീയറ്ററുകളില്‍ എത്തിയ പണം വാരി പടം ബിഗിലില്‍ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകള്‍ ആണ് വിജയ്ക്ക് കുരുക്കായത്. ഇന്നലെ രാവിലെ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റ് ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു. കൂടാതെ തമിഴ് സിനിമയിലെ ഏറ്റവും  വലിയ പണമിടപാടുകാരനായ അന്‍പു ചെഴിയന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക