Image

യുവ പ്രഭാഷകന്‍ ജോസഫ് അന്നംകുട്ടി ജോസ് കുവൈത്തിലെത്തുന്നു

Published on 06 February, 2020
യുവ പ്രഭാഷകന്‍ ജോസഫ് അന്നംകുട്ടി ജോസ് കുവൈത്തിലെത്തുന്നു
കുവൈത്ത് : കേരളത്തിലെ ശ്രദ്ധേയനായ യുവ പ്രഭാഷകന്‍ ജോസഫ് അന്നംകുട്ടി ജോസ് കുവൈത്തിലെത്തുന്നു. സെന്റ് സ്റ്റീഫന്‍സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍  മോട്ടിവേഷന്‍ ക്ലാസുകളെടുക്കുവാനാണ് അദ്ദേഹമെത്തുന്നത്. ഫെബ്രുവരി 20, 21 തീയതികളില്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്ലാസുകള്‍ നയിക്കും.

എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിയായ ജോസഫ് അന്നംകുട്ടി ജോസ് റേഡിയോ ജോക്കി, സിനിമ അഭിനേതാവ്, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹം വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

റേഡിയോ മിര്‍ച്ചിയിലെ 'സ്ട്രെയിറ്റ് ഫ്രം ദ ഹാര്‍ട്ട്' എന്ന പരിപാടിയുടെ അവതാരകനായ അദ്ദേഹത്തിന്റെ വ്യത്യസ്തമായ അവതരണ ശൈലി യുവാക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കുന്നു.

'ഞാനാണ് മാറ്റം' എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിക്കുകയും നിരവധി പേരില്‍ സ്വാധീനിക്കുകയും ചെയ്തു. ഡി സി ബുക്സിന്റെ പ്രസാദനത്തില്‍ അദ്ദേഹത്തിന്റെ ഇരുപത്തിയേഴാം വയസ്സില്‍ പുറത്തിറങ്ങിയ 'ബറീഡ് തോട്സ് ' , അടുത്തിടെ പുറത്തിറങ്ങിയ ' ദൈവത്തിന്റെ ചാരന്മാര്‍ ' എന്ന രണ്ട് ഗ്രന്ഥങ്ങള്‍ ' ബെസ്റ്റ് സെല്ലേഴ്സ് ' പട്ടികയില്‍ ഇടം പിടിച്ചവയാണ്.

2019 ല്‍ പുറത്തിറങ്ങിയ 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉള്‍പ്പെടെയുള്ള പല സാമൂഹിക ക്ഷേമ മുന്നേറ്റങ്ങളിലും യാഥാസ്ഥിതിക സമൂഹത്തിന്റെ മുന്‍വിധികളെ തകര്‍ത്തെറിഞ്ഞ് അദ്ദേഹം ഭാഗഭാക്കായി.

2020 ഫെബ്രുവരി മാസം 20 വ്യാഴാഴ്ച വൈകിട്ട് 6 മുതല്‍ ആറാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് വേണ്ടിയും, 21 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ നടത്തപ്പെടുന്ന ഈ കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍:

കുട്ടികള്‍ക്ക്‌വttps://forms.gle/bBm6QYpSEgxLpLYB6

മുതിര്‍ന്നവര്‍ക്ക് - https://forms.gle/i3HoFk7VKUPLc41u8

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
97218267 / 60323834

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക