Image

മഹാത്മാവിന്റെ പിന്‍തലമുറക്കാരാണ് ഭാരതീയര്‍: വി .ടി .ബലറാം എം.എല്‍.എ

Published on 06 February, 2020
മഹാത്മാവിന്റെ പിന്‍തലമുറക്കാരാണ് ഭാരതീയര്‍: വി .ടി .ബലറാം എം.എല്‍.എ
ഫ്‌ലോറിഡ: ലോകത്തിന് ത്യാഗത്തിന്റേയും, സഹനത്തിന്റെയും സന്ദേശം പകര്‍ന്നു നല്‍കിയ മഹാത്മാവിന്റെ പിന്‍തലമുറക്കാരാണ് ഭാരതീയര്‍ എന്ന കാര്യം മറന്നു പോകരുതെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ശ്രീ .വി .ടി .ബലറാം.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ലോറിഡ ചാപ്റ്റര്‍ ഡേവി ഗാന്ധി സ്‌ക്വയറില്‍ ജനുവരി 31ന് സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും, മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം എക്കാലവും ആദരിക്കുന്ന മഹാത്മ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിയ മഹത്തായ പ്രസ്ഥാനമാണ് ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ്. ഈ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഓരോ ഭാരതീയനും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സാഹചര്യത്തില്‍ കൂടിയാണ്ഇന്ത്യ കടന്നു പോകുന്നത്. മഹാത്മ ാഗാന്ധി ഉയര്‍ത്തിയ മതേതരത്വം, അഖണ്ഡത തുടങ്ങിയ സാമൂഹ്യ മൂല്യങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു. ലോകത്തിന്റെ ഏത് കോണിലാണങ്കിലും ഭാരതീയര്‍ ഒറ്റക്കെട്ടായി നില്‍ക്കണം.

മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനംആചരിച്ചതിലുംഐ.എന്‍ .ഒ.സിയുടെ വളര്‍ച്ചയിലും സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എന്‍.ഒ.സി ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസ്സീസി നടയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി. ജേക്കബ് ആയിരുന്നു എം.സി.

ഐ.പി.സി.എന്‍.എ നിയുക്ത നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം, ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ലോറിഡ പ്രസിഡന്റ് ജോജി ജോണ്‍, നവകേരള ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ബിജോയ് സേവ്യര്‍, കൈരളി ആര്‍ട്‌സ് ക്ലബ് നിയുക്തപ്രസിഡന്റ് വര്‍ഗീസ് ജേക്കബ്, 'അമല ' പ്രസിഡന്റ് മാത്തുക്കുട്ടി തുമ്പമണ്‍, ഇന്ത്യന്‍ കമ്യൂണിറ്റി നേതാവ് ഡോ. സാജന്‍ കുര്യന്‍, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ്, ഇന്ത്യ പ്രസ് ക്ലബ് ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് മാത്യു വര്‍ഗീസ്, ഐ.എന്‍. ഒ.സി ഫ്‌ലോറിഡ ചാപ്റ്റര്‍ ട്രഷറാര്‍ ബിനു ചിലമ്പത്ത്തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു

ഐ.എന്‍. ഒ.സി റീജിയണല്‍ വൈസ് പ്രസിഡന്റ് ജോയി കുറ്റിയാനി സ്വാഗതവും സെക്രട്ടറി സജി സഖറിയ നന്ദിയും അറിയിച്ചു. ജോ. ട്രഷറാര്‍ എബി ആനന്ദ്, അഡൈ്വസറി കമ്മറ്റി മെമ്പര്‍ ബാബു കല്ലിടുക്കില്‍ കമ്മിറ്റി മെമ്പര്‍ ഡോ. സുനില്‍ കുമാറും തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അസ്സീസി നടയിലിന്റെയും സജി സഖറിയയുടെയും നേതൃത്വത്തിലുള്ള ഐ.എന്‍.ഓ.സി കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങളെ ഏവരും പ്രശംസിച്ചു . 
മഹാത്മാവിന്റെ പിന്‍തലമുറക്കാരാണ് ഭാരതീയര്‍: വി .ടി .ബലറാം എം.എല്‍.എമഹാത്മാവിന്റെ പിന്‍തലമുറക്കാരാണ് ഭാരതീയര്‍: വി .ടി .ബലറാം എം.എല്‍.എമഹാത്മാവിന്റെ പിന്‍തലമുറക്കാരാണ് ഭാരതീയര്‍: വി .ടി .ബലറാം എം.എല്‍.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക