Image

അയ്യപ്പനും കോശിയും ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച അമേരിക്കയില്‍

Published on 06 February, 2020
അയ്യപ്പനും കോശിയും ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച അമേരിക്കയില്‍
പൃഥ്വിരാജും ബിജുമേനോനും റ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും ഫെബ്രുവരി ഏഴാം തീയതി അമേരിക്കയൊട്ടാകെ പ്രദര്‍ശനത്തിനെത്തുന്നു. മിഡാസ് എന്‍റര്‍ടൈയിന്‍മെന്റിന്റെ ബാനറിലാണ് ഈ ചിത്രം അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പട്ടാളത്തില്‍ നിന്നും മടങ്ങിയെത്തിയ ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജെത്തുമ്പോള്‍ കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനെത്തുന്നു. മനോഹരമായൊരു കഥയാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പാലക്കാട്ടും അട്ടപ്പാടിയിലുമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പൃഥ്വിരാജിന്‍റെ കട്ടത്താടിയുള്ള ലുക്കും ബിജുമേനാന്‍റെ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കും ചിത്രീകരണ സമയത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരു്‌നനു. നടനും സംവിധായകനുമായ രഞ്ജിത്തും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്‍റെ സമീപകാല ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട ചിത്രമായിരിക്കും അയ്യപ്പനും കോശിയും എന്ന് ടീസര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പൃഥ്വിരാജിന്‍റെ അച്ഛനായി രഞ്ജിത് എത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജന്‍, സാബുമോന്‍ സമദ് തുടങ്ങിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാല് വര്‍ഷത്തിന് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും അയ്യപ്പനും കോശിയ്ക്കുമുണ്ട്. മുന്‍പ് അനാര്‍ക്കലി എന്ന ചിത്രത്തിന് വേണ്ടിയാണ് സച്ചിയും പൃഥ്വിരാജും ബിജുമേനോനും ഒരുമിച്ചിരുന്നത്.

അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രദര്‍ശനത്തിനെത്തുന്ന അയ്യപ്പനും കോശിയും എന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്  ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുദീപാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :Tel: 314-384-4178


അയ്യപ്പനും കോശിയും ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച അമേരിക്കയില്‍
Join WhatsApp News
അത് നന്നായി അയ്യപ്പനും ഇങ്ങു പോന്നു 2020-02-06 18:43:20
ഇങ്ങനെ ഇരിക്കും അയ്യപനെ കോടതി കേറ്റിയാല്‍ അങ്ങേര്‍ ഇങ്ങു പോന്നു , ഇനി സുപ്രീംകോടതി വിദിയും വാങ്ങി വടി പിടിച്ചു പോരുമ്പോള്‍ അയ്യപ്പന്‍ അമേരിക്കയില്‍ പോന്നു. [ഇങ്ങനെ ആണ് ട്രമ്പ്‌ മലയാളികള്‍ വാര്‍ത്ത കേട്ടു മനസ്സില്‍ ആകുന്നതു] -നാരദന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക