Image

മലയാളി വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) കാനഡയില്‍ മുങ്ങി മരിച്ച നിലയില്‍

പി പി ചെറിയാന്‍ Published on 07 February, 2020
മലയാളി വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) കാനഡയില്‍ മുങ്ങി മരിച്ച നിലയില്‍
ഓന്റോറിയോ : ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) റിച്ച്മണ്ട് ഹില്‍ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. പഠനത്തിനുശേഷം നിതിന്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.

കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിനാഥന്റെ മകനാണു. ബുധനാഴ്ച രാവിലെ നിതിന്‍ അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്‌സാണ് വിവരം നാട്ടില്‍ അറിയിച്ചത്.

മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. 25-ാം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. മറ്റ് പ്രശ്നമൊന്നും നിതിനില്ല. അതുകൊണ്ട് ഇതു സ്വാഭാവിക മരണമാണോ എന്ന സംശയമാണ്. കാനഡയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ഏത് സാഹചര്യത്തിലാണ് മരണമെന്നതില്‍ വ്യക്തമല്ല . ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു ഓന്റോറിയോ മലയാളി സമാജം ഗോഫണ്ട മി അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ട്
Fundraising for Nithin Gopinath, GOFUNDME.COM
Toronto Malayali Samajam is conducting a Fundraising to support his family and if you are able to support it will be a great help for his family
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക