Image

രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹിതരാകുന്നു

Published on 07 February, 2020
രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹിതരാകുന്നു

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഡിസംബറില്‍ വിവാഹിതരാകുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഡിസംബര്‍ നാലിന് ഇരുവരും ഒരുമിച്ച്‌ അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര റിലീസാകും. റിലീസിനു ശേഷം അധികം വൈകാതെ തന്നെ രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരങ്ങളുടെ കുടുംബാംഗങ്ങള്‍ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. വിവാഹതിയതി അടുത്തു തന്നെ പ്രഖ്യാപിക്കും.


രണ്‍ബീറും ആലിയയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. സോനം കപൂറിന്റെ സത്ക്കാരത്തിലടക്കം നിരവധി പൊതുവേദികളില്‍ ഇരുവരും ഒന്നിച്ചെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചതാണ്. ഇരുവരും പ്രണയത്തിലാണെന്നും അക്കാര്യം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടെന്നും ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് ഭട്ട് പറഞ്ഞിരുന്നു. രണ്‍ബീറിനെ തനിക്കിഷ്ടമാണെന്നും അയാള്‍ നല്ലൊരു വ്യക്തിയാണെന്നും വിവാഹത്തെക്കുറിച്ച്‌ തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും മഹേഷ് ഭട്ട് വ്യക്തമാക്കി.


നടന്‍ അര്‍മാന്‍ ജെയ്‌നിന്റെ വിവാഹ സത്കാരത്തിനാണ് ഇരുവരും അവസാനമായി ഒരുമിച്ച്‌ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഋഷി കപൂറിനെ ഇരുവരും നേരിട്ട് ചെന്ന് കണ്ടിരുന്നു.

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും രണ്‍ബീര്‍ പ്രതികരിച്ച്‌ ഇതായിരുന്നു. 'ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കിതിനെക്കുറിച്ച്‌ അമിതമായി സംസാരിക്കാന്‍ താല്‍പര്യമില്ല, അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമാണ്. ഒരു അഭിനേത്രി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകി നടക്കുകയാണ്. അവളുടെ പരിശ്രമം കാണുമ്ബോള്‍, അഭിനയം കാണുമ്ബോള്‍ ജീവിതത്തില്‍ പോലും ഞാന്‍ എന്താണോ സ്വപ്നം കാണുന്നത് അതാണ് അവള്‍ എനിക്ക് നല്‍കുന്നത്. പ്രണയത്തിലാവുക എന്നത് വളരെ ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്. പുതിയ കൗതുകങ്ങള്‍, പുതിയ വ്യക്തി, പുതിയ താളം...പഴയതെല്ലാം പുതിയതായി മാറുന്നു, അതായത് എല്ലാം മനോഹരവും പ്രണയാതുരവും ആകുന്നു. ഇപ്പോഴെനിക്ക് കൂടുതല്‍ സമചിത്തത കൈവന്നതായി തോന്നുന്നു. ബന്ധങ്ങള്‍ക്ക് കൂടുതല്‍ മൂല്യം കല്‍പ്പിക്കുന്നു. മറ്റൊരാളുടെ വേദനയെ മുമ്ബത്തേക്കാള്‍ കൂടുതല്‍ മനസിലാക്കാന്‍ എനിക്കിപ്പോള്‍ കഴിയുന്നുണ്ട്.' രണ്‍ബീര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക