Image

ഓര്‍ക്കുക, വാലന്റൈന്‍ ദിനം ഫെബ്രുവരി 14, ഇനി ഏഴു ദിവസങ്ങള്‍

Published on 07 February, 2020
ഓര്‍ക്കുക, വാലന്റൈന്‍ ദിനം ഫെബ്രുവരി 14, ഇനി ഏഴു ദിവസങ്ങള്‍
മല്ലികാബാണന്‍ തന്റെ വില്ലെടുത്തു....

കരിമ്പിന്റെ വില്ലുമായി കൈതപ്പൂവമ്പുമായി കാമദേവനുത്സവമാകുന്ന ഫെബ്രുവരി 14.. ഇതാ സമാഗതമാകുന്നു.

അക്ഷരങ്ങളുടെ പുഷ്പശരങ്ങള്‍ എഴുത്തുകാരേ...നിങ്ങളൂം എയ്തു വിടുക... വിശ്വസാഹിത്യത്തിലേക്ക് അമേരിക്കന്‍ മലയാളിയുടെ ഒരു ഉല്‍ക്രുഷ്ട പ്രണയകാവ്യം, രചന ഉണ്ടാകട്ടെ..

ഒരു വിരല്‍ ദൂരമെന്നരികില്‍ നീ നിന്നിട്ടും
ഒരു വാക്കുമെന്തേ മൊഴിഞ്ഞില്ല
മധുരമാം മന്ദസ്മിതം പൊഴിക്കുമ്പോഴും
മനസിന്റെ വാതില്‍ തുറന്നതില്ല.
മിഴിയിണയിലായിരം പ്രണയാര്‍ദ്രമേഘങ്ങള്‍
മഴയായ് പൊഴിഞ്ഞിടാന്‍ വെമ്പി നില്‍ക്കെ
ഇനിയെന്തിനാണ് നിന്‍ മൗനം? മനസ്വിനി
അറിയുന്നു ഞാന്‍ നിന്റെ അന്തരംഗം


ഒ.എന്‍.വി



Join WhatsApp News
Pranayam 2020-02-07 17:59:57
അമേരിക്കൻ മലയാളി എഴുത്തുകാർക്കൊക്കെ വയസ്സും പ്രായവുമായി എന്ന് അവർ തന്നെ തമ്മിൽ തമ്മിൽ പറയുന്നു. വില്ലെടുത്ത് പൊക്കി അമ്പെയ്യാൻ അവർക്കൊക്കെ കഴിയോ ആവോ? നാട്ടിൽ നിന്നും എഴുതുന്ന സുന്ദരന്മാരും സുന്ദരിമാരും ഈ ദിനത്തിൽ ഞാണൊലി കേൾപ്പിക്കട്ടെ. ഇത് പറഞ്ഞതിന് കിഴവന്മാരും കിഴവികളും പരിഭവിക്കരുത്. ഒരു അങ്കത്തിനു ഇപ്പോഴും ബാല്യമുണ്ടെന്ന് കാണിക്കുക.
josecheripuram 2020-02-08 21:08:49
"Kavite" I love her When I write My desire,never end .What ONV wrote Is what we go trough.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക